വടകരയില്‍ സ്വകാര്യ ബസ്‌തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു

Posted on: 04 Feb 2012



വടകര: ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ട് വടകര താലൂക്കിലെ ബസ് തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ഓഫീസര്‍ എന്‍. മാധവന്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് തീരുമാനം. ഫിബ്രവരി 20 മുതല്‍ ഡി.എ നല്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. 2011 സപ്തംബര്‍മുതല്‍ കുടിശ്ശികയായ ഡി.എ വിതരണംചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം പ്രഖ്യാപിച്ചത്.

ചര്‍ച്ചയില്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുവേണ്ടി കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, പി.കെ. പവിത്രന്‍, സമരസമിതിക്കുവേണ്ടി കെ.വി. രാമചന്ദ്രന്‍, അരിക്കോത്ത് രാജന്‍, എം.വി. മൊയ്തു, പുത്തൂര്‍ അശോകന്‍, നീലിയോട്ട് നാണു, വി.ആര്‍. രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Kozhikode