ജനശ്രീ മഹാസംഗമം; നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Posted on: 04 Feb 2012



കോഴിക്കോട്: ജനശ്രീ മഹാസംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

സംഗമത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍, വടകര, പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍ റോഡില്‍ നേരേ വന്ന് ഇംഗ്ലീഷ് പള്ളി ജങ്ഷന്‍ വഴി വയനാട് റോഡില്‍ പ്രവേശിച്ച് ക്രിസ്ത്യന്‍ കോളേജ് ക്രോസ് റോഡ് വഴി കണ്ണൂര്‍ റോഡ് ക്രോസ് ചെയ്ത് ഗാന്ധി റോഡ് ഫൈ്‌ള ഓവര്‍ വഴി ഗാന്ധിറോഡ് ജങ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര ജങ്ഷന്‍ വഴി ഫറോക്ക്, ചെറുവണ്ണൂര്‍, മീഞ്ചന്ത വഴി പുഷ്പജങ്ഷനില്‍ പ്രവേശിച്ച് ഫ്രാന്‍സിസ് റോഡ് ഫൈ്‌ളഓവര്‍ വഴി ബീച്ചില്‍ പ്രവേശിച്ച് സമ്മേളന നഗരിയില്‍ പ്രവര്‍ത്തകരെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

വയനാട്, താമരശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ വയനാട് റോഡില്‍ വന്ന് ക്രിസ്ത്യന്‍ കോളേജ് ക്രോസ് റോഡ് വഴി കണ്ണൂര്‍ റോഡ് ക്രോസ് ചെയ്ത് ഗാന്ധി റോഡ് ഫൈ്‌ള ഓവര്‍ വഴി ഗാന്ധിറോഡ് ജങ്ഷനില്‍ ആളെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

ബാലുശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലം ജങ്ഷന്‍ വഴി വയനാട് റോഡില്‍ പ്രവേശിച്ച് ക്രിസ്ത്യന്‍ കോളേജ് ക്രോസ് റോഡ് വഴി കണ്ണൂര്‍ റോഡ് ക്രോസ് ചെയ്ത് ഗാന്ധിറോഡ് ഫൈ്‌ളഓവര്‍ വഴി ഗാന്ധിറോഡ് ജങ്ഷനില്‍ ആളെ ഇറക്കി വാഹനങ്ങള്‍ നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണം.

Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode