പേരാമ്പ്ര ഹയര്‍സെക്കന്‍ഡറിയില്‍ പ്രതിഭകളെ അനുമോദിച്ചു

Posted on: 04 Feb 2012



പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ച പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് അനുമോദിച്ചു. കെ. കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനവും ഉപഹാര വിതരണവും നിര്‍വഹിച്ചു.

കഥാപ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടിയ അജയ്ജിഷ്ണു, ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ രേവതി നന്ദന, സംസ്ഥാന വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐ.എം. അതുല്‍ എന്നിവര്‍ ഉള്‍പ്പെടെ 69 പ്രതിഭകളെയാണ് അനുമോദിച്ചത്.

പി.ടി.എ പ്രസിഡന്റ് കെ.വി. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് വി. രാമചന്ദ്രന്‍, സെക്രട്ടറി എം. അജയകുമാര്‍, പ്രധാനാധ്യാപിക എം.കെ. വനജകുമാരി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എസ്.വി. ശ്രീജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.

More News from Kozhikode