സി.പി.ഐ പതാക ജാഥ ജില്ലയില്‍ പ്രവേശിച്ചു

Posted on: 04 Feb 2012



വടകര: സി.പി.ഐ. സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. സത്യന്‍ മൊകേരി നയിക്കുന്ന ജാഥയെ വെള്ളിയാഴ്ച വൈകിട്ട് ജില്ലാതിര്‍ത്തിയായ അഴിയൂര്‍ ചുങ്കത്ത് സി.പി.ഐ. നേതാക്കള്‍ വരവേറ്റു. ഐ.വി. ശശാങ്കന്‍, ഇ.കെ. വിജയന്‍ എം.എല്‍.എ, ടി.പി. ബാലന്‍, ആവള നാരായണന്‍, എം. നാരായണന്‍, എ.കെ. ചന്ദ്രന്‍, കെ.ജി. പങ്കജാക്ഷന്‍, ആര്‍. ശശി, പി.കെ. കണ്ണന്‍, പി. വസന്ത എന്നിവര്‍ നേതൃത്വം നല്കി.

വടകരയില്‍ നല്കിയ സ്വീകരണ ചടങ്ങില്‍ സി.എന്‍. ചന്ദ്രന്‍, എം.പി. അച്യുതന്‍ എം.പി., എം.സി. നാരായണന്‍ നമ്പ്യാര്‍, ടി.കെ. രാജന്‍, സോമന്‍ മുതുവന, ജാഥാ ക്യാപ്റ്റന്‍ സത്യന്‍ മൊകേരി എന്നിവര്‍ സംസാരിച്ചു.

More News from Kozhikode