മത്സ്യക്കൃഷി പരിശീലനം തുടങ്ങി

Posted on: 04 Feb 2012



നാദാപുരം: ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷകര്‍ക്കായി നടത്തുന്ന ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൂണേരി ബ്ലോക്കില്‍ പ്രസിഡന്റ് എന്‍.പി. ദേവി നിര്‍വഹിച്ചു.

അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) യിലൂടെ 50 മത്സ്യക്കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

അലങ്കാര മത്സ്യക്കൃഷിയുടെ സാധ്യത, ശാസ്ത്രീയ ചെമ്മീന്‍ കൃഷി, വിവിധ ശുദ്ധജല മത്സ്യക്കൃഷി രീതികള്‍, സംയോജിത മത്സ്യക്കൃഷി രീതികള്‍ തുടങ്ങിയവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്. തൂണേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സുജാത അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ എം.പി. അബ്ദുറഹീം, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. വി. പ്രശാന്തന്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More News from Kozhikode