വിദ്യാര്‍ഥി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക് ഡി.വൈ.എഫ്.ഐ. കാമ്പസ് ഫ്രണ്ട് പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു
Posted on: 04 Feb 2012
നാദാപുരം: എം.ഇ.ടി. കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു. അനുമതിയില്ലാതെ പ്രകടനം നടത്തിയ രണ്ട് സംഘടനകളിലെയും 30-ഓളം പ്രവര്‍ത്തകര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
ഡി.വൈ.എഫ്.ഐ. ക്കാരുടെ മര്‍ദനമേറ്റ നരിക്കാട്ടേരി നരിക്കൂട്ടില്‍ മുഹമ്മദ് മുക്താറിനെ നാദാപുരം ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുക്താര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുടലെടുത്തത്. എം.ഇ.ടി. കോളേജിലെ പ്രശ്‌നമുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കല്ലാച്ചി ടൗണില്‍ പ്രകടനം നടത്തിയത്. എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലെത്തിയ വന്‍ സംഘമാണ് പ്രകടനം തടഞ്ഞത്. വിദ്യാര്‍ഥി സംഘര്‍ഷം കാരണം എം.ഇ.ടി കോളേജിന് വെള്ളിയാഴ്ച അവധി നല്കി.
നാദാപുരം മേഖലയില്‍ അനുമതിയില്ലാതെ നടത്തുന്ന പ്രകടനങ്ങള്‍ തടയുമെന്നും കേസെടുക്കുമെന്നും എസ്.ഐ. ജീവന്‍ ജോര്‍ജ് അറിയിച്ചു.