കൈത്തറിത്തൊഴിലാളികളുടെ കൂലി 12.5 ശതമാനം വര്‍ധിപ്പിച്ചു
Posted on: 04 Feb 2012
വടകര: ജില്ലയിലെ കൈത്തറി ത്തൊഴിലാളികളുടെ കൂലി 12.5 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൈത്തറി അസോസിയേഷന്‍ ഭാരവാഹികളും സംയുക്ത സമരസമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2009-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമംകൂലി പട്ടികയില്‍ കാണിച്ച അടിസ്ഥാനകൂലി വര്‍ധനവിനും 2010 ഏപ്രില്‍ ഒന്നിന് നല്കിയ 15 ശതമാനം കൂലിവര്‍ധനവിനും പുറമെയാണിത്. പുതിയ വര്‍ധനവിന് ഫിബ്രവരി ഒന്നു മുതല്‍ പ്രാബല്യമുണ്ട്. 59.86 രൂപയാണ് ഡി.എ.
ചര്‍ച്ചയില്‍ യൂണിയനുകള്‍ക്കുവേണ്ടി കെ. ശ്രീധരന്‍, സി.വി. ഗോവിന്ദന്‍, പി.കെ. പ്രഭാകരന്‍, കെ.എന്‍. ശ്രീധരന്‍, അസോസിയേഷനുവേണ്ടി സി. ബാലന്‍, എ.വി. ബാബു, കെ. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.