വള്ള്യാട് ആരോഗ്യകേന്ദ്രം അവഗണനയില്‍
Posted on: 04 Feb 2012
വള്ള്യാട്: മൂന്നുപതിറ്റാണ്ടുകാലം മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച വള്ള്യാട് ഹെല്‍ത്ത് സെന്റര്‍ അവഗണനയില്‍. മുമ്പ് നഴ്‌സുമാരുടെ സേവനവും ആഴ്ചയിലൊരിക്കല്‍ ഡോക്ടറുമുണ്ടായിരുന്ന ഈ കേന്ദ്രം ഇപ്പോള്‍ അനാഥമാണ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വാതിലുകളും ജനലും ഗേറ്റുമെല്ലാം തകര്‍ന്നു. ഈ അവസ്ഥയ്ക്ക് കാരണം പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി. വള്ള്യാട് ബൂത്ത് ജനറല്‍ ബോഡിയോഗം ആരോപിച്ചു. ഹെല്‍ത്ത് സെന്ററിന്റെ നവീകരണത്തിനായി സമരം തുടങ്ങാനും യോഗം തീരുമാനിച്ചു. രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. വി.കെ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. ഗോപാലന്‍, രാജീവന്‍ വള്ള്യാട്, കെ. സതീഷ്‌കുമാര്‍, പ്രശാന്ത് പുത്തൂര്‍, ബിവിന്‍പൈങ്ങാട്ട്, വി.പി. നാരായണന്‍, ചാലില്‍ രാജന്‍, സജീവ് എടക്കുടി എന്നിവര്‍ സംസാരിച്ചു.