ജനകീയ ജീപ്പ് സര്‍വീസ് തുടങ്ങി
Posted on: 04 Feb 2012
കല്ലാച്ചി: മുടവന്തേരിയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഈസ്റ്റ് മുടവന്തേരി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജീപ്പ് സര്‍വീസ് തുടങ്ങി. ഇരിങ്ങണ്ണൂരില്‍ നിന്ന് മുറവന്തേരി, പുളിക്കൂല്‍മുക്ക്, ആവഡിമുക്ക് വഴി പാറക്കടവിലേക്കാണ് സര്‍വീസ് നടത്തുന്നത്.
യോഗത്തിന് ജനകീയ കമ്മിറ്റി ചെയര്‍മാന്‍ പി.എം. നാണു അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. സാറ ഉദ്ഘാടനം ചെയ്തു. പി.കെ. സുജാത, തടത്തില്‍ രാധ, കെ.എം. സമീര്‍, എം.പി. നിര്‍മല, പി.കെ. സുഹറ, ആര്‍.ടി. ഉസ്മാന്‍, എം.കെ. പ്രേംദാസ്, സി.കെ. ബാലന്‍, കെ. ചന്ദ്രിക, വി.പി. പവിത്രന്‍, സി.കെ. ദാമു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.എം. നാണു (ചെയ), പി.കെ. അസീസ് (കണ്‍), കണ്ണാന്റവിട റഷീദ് (ഖജാ).