നിര്‍മാണശില്‌പശാല നടത്തി
Posted on: 04 Feb 2012
വടകര: എ.എന്‍.ജി.സി.യുടെ നേതൃത്വത്തില്‍ നിര്‍മാണ ശില്പശാല നടത്തി. വടകര ശാഖാ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. കാര്യാലയ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ശില്പശാല കാണിപ്പയ്യൂര്‍ ഹാരീതന്‍ നമ്പൂതിരിയും നിര്‍വഹിച്ചു. പി.കെ. ശ്രീനിവാസന്‍ വിഷയം അവതരിപ്പിച്ചു. എം.സി. വടകര അധ്യക്ഷത വഹിച്ചു. നിര്‍മാണരംഗത്ത് പ്രശസ്തരായ രമേശന്‍ പാലേരി, അബ്ദു റഹ്മാന്‍ഹാജി മേമുണ്ട എന്നിവരെ ആദരിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ., എം.കെ. പ്രേംനാഥ്, പാറക്കല്‍ അബ്ദുള്ള, പി.എം. അശോകന്‍, പി.ടി. സുരേന്ദ്രന്‍, സി.പി. അബ്ദുള്‍ ഖാദര്‍, എം.എ. മുഹമ്മദ് ജമാല്‍, റഫീഖ് തിരുവള്ളൂര്‍, ആര്‍.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.