അഴിയൂരിലെ റോഡ് നന്നാക്കണം

Posted on: 27 Jan 2012



കോഴിക്കോട്: ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അഴിയൂരില്‍ ഒന്നാം വാര്‍ഡിലെ ബീച്ച് റോഡ് (ആസ്യ റോഡ് ) തകര്‍ന്നിട്ട് വര്‍ഷങ്ങളായി. റോഡ് നന്നാക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുന്നിന്ന് ശ്രമമുണ്ടായിട്ടില്ല.രോഗികളെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ വാഹങ്ങള്‍ വിളിച്ചാല്‍ വരാന്‍ മടിക്കുന്നു.

ഇരു ചക്ര വാഹനങ്ങള്‍ രാത്രി സമയങ്ങളില്‍ വലിയ കുഴികളില്‍ വീണു യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത് നിത്യ സംഭവമാണ് .ദേശീയ പാത പതിനേഴില്‍ മാഹിയില്‍ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോള്‍ വാഹനങ്ങള്‍ ആശ്രയിക്കുന്ന ചെറു റോഡാണിത്. വാഹനങ്ങള്‍ വരാന്‍ മടിക്കുന്ന ഈ റോഡില്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യവുമുണ്ട്.

വാര്‍ത്ത അയച്ചത്: റമീസ് മുഹമ്മദ്


Tags:   Kozhikode District News. Kozhikode Local News. .  കോഴിക്കോട്‌. . Kerala. കേരളം

More News from Kozhikode