വേളം: പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്ന് ആരോപിച്ച് ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തില്‍ പൊതുശൗചാലയം സ്ഥാപിക്കുക, തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡി.വൈ.എഫ്.ഐ. ചേരാപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് പി.സി. ഷൈജു ഉദ്ഘാടനംചെയ്തു. കെ. രഞ്ജി അധ്യക്ഷനായി. ടി.വി. മനോജന്‍, കെ.കെ. മനോജന്‍, അമല്‍ ജിത്ത്, മനു, എ.പി. സന്തോഷ്, വി.പി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.