വേളം: അനധികൃതമായി ലോറിയില്‍ മണല്‍ കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. ആവള ചെറുവോട്ട് കുന്നത്ത് ഉബൈസി(27)നെയാണ് കുറ്റിയാടി എസ്.ഐ. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. വേളം പള്ളിയത്ത് വെച്ച് മണല്‍ കയറ്റി പോകുകയായിരുന്ന ലോറിക്ക് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. എസ്.ഐ.യും സംഘവും പിന്തുടര്‍ന്നാണ് ലോറി പിടികൂടിയത്. പെരിഞ്ചേരികടവില്‍ നിന്ന് കടത്തുകയായിരുന്നെന്നും ഇയാള്‍ മണല്‍ കടത്ത് സംഘത്തിലെ കണ്ണിയാമണെന്നും പോലീസ് പറഞ്ഞു. വേളത്തെ കടവുകളില്‍ നിന്ന് അനധികൃതമായി മണല്‍ വ്യാപകമായി കടത്തി ക്കൊണ്ടുപോകുന്നതായി പരാതി ഉണ്ട്.