പേരാമ്പ്ര: പേരാമ്പ്രയിലെ ഫോട്ടോഗ്രാഫറായിരുന്ന സുഭീഷ് കല്ലോടിന്റെ സ്മരണാര്‍ഥം ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂനിറ്റ് കമ്മിറ്റി പേരാമ്പ്ര ബഡ്‌സ് സ്‌കൂളിന് ബുക്ക് ഷെല്‍ഫ് നല്‍കി.

ജില്ലാ സെക്രട്ടറി സജീഷ് മണി താക്കോല്‍ കൈമാറി. യൂണിറ്റ് പ്രസിഡന്റ് ജീജീഷ് എല്ലോറ അധ്യക്ഷതവഹിച്ചു. സുരേഷ് പേരാമ്പ്ര ഉണ്ണികൃഷ്ണന്‍, വിപിന്‍ റാനിയ, ശ്രീജേഷ് പേരാമ്പ്ര, ശില്പ, പ്രസീത എന്നിവര്‍ സംസാരിച്ചു.