കാരശ്ശേരി: മതസൗഹാര്‍ദ സംഗമങ്ങളും മതേതര കൂട്ടായ്മകളും പുതിയ സൃഷ്ടിയല്ലെന്നും ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ മാത്രമാണെന്നും ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു.

'വരൂ നമുക്കൊരുമിച്ച് പാടാം ഫാസിസത്തിനെതിരേ' എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ്. ജില്ലാകമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച മതേതര വിദ്യാര്‍ഥിക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടന്നുവന്ന മുഴുവന്‍ സംസ്‌കാരങ്ങളെയും മതങ്ങളെയും സ്വീകരിച്ച ചരിത്രമാണ് കേരളത്തിന്റെതെന്നും അത്തരം പാരമ്പര്യത്തെ ജ്വലിപ്പിക്കുന്ന സന്ദേശങ്ങളാണ് ഇത്തരം കൂട്ടായ്മകളില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എഫ്. ജില്ലാപ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാപ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മാധ്യമപ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍, എ.പി. മുരളീധരന്‍, എം. ജീവേഷ്, സി.എന്‍. ജാഫര്‍ സ്വാദിഖ്, എന്‍. അലി അബ്ദുള്ള, കെ. അബ്ദുല്‍കലാം മാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ. ഇസ്മയില്‍ വഫ, ജി. അബൂബക്കര്‍, നാസര്‍ ചെറുവാടി, റഷീദ് സഖാഫി മുക്കം, അക്ബര്‍ സാദിഖ്, ശരീഫ് സഖാഫി താത്തൂര്‍, സജീര്‍ വാളൂര്‍, പി.എം. മുഹമ്മദ് ഫെബാരി, ഡോ. എം.എസ്. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ നെരോത്ത് സ്വാഗതവും ഖാസിം ചെറുവാടി നന്ദിയും പറഞ്ഞു.