കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എറണാകുളത്തെ സംസ്ഥാന ഓഫീസിനുമുന്നില്‍ പത്തിന് രാവിലെ പതിനൊന്നുമണിക്ക് കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ധര്‍ണ നടത്തും. ഡീസലിന്റെ ഗുണനിലവാരത്തകര്‍ച്ച കാരണം ദിവസേന 10 ലിറ്റര്‍ അധികച്ചെലവു വരുന്നുണ്ടെന്നും കൃത്യമായ അളവ് ലഭിക്കുന്നില്ലെന്നും പമ്പുകളില്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നും ആരോപിച്ചാണ് സമരം.

യോഗത്തില്‍ സംസ്ഥാനസെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി. മൊയ്തീന്‍കുട്ടി, എം.ഇ. ഗംഗാധരന്‍, വീരാന്‍കുട്ടി, ആബ്ദുള്‍ അസീസ് മടവൂര്‍, പി.വി. സുഭാഷ് ബാബു, ടി.പി. മുഹമ്മദ്, കെ.പി. അബ്ദുറഹിമാന്‍, കെ.എം.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.