കോഴിക്കോട്: റെയില്‍വേസ്റ്റേഷന്‍ സ്വകാര്യവത്കരണത്തെ ചെറുക്കാന്‍ കര്‍മസമിതി രൂപവത്കരിച്ചു. സ്വകാര്യവത്കരണത്തിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ചെന്നൈയും കോഴിക്കോടും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹിക, തൊഴിലാളി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കര്‍മസമിതിയുണ്ടാക്കിയത്.
 
കോഴിക്കോട് റെയില്‍വേസ്റ്റേഷനെ സര്‍ക്കാര്‍മേഖലയില്‍ നിലനിര്‍ത്തുകയും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. പി.ടി. രാജന്‍ മന്ദിരത്തില്‍ ചേര്‍ന്ന വിവിധ ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് സമിതിയുണ്ടാക്കിയത്.

ആര്‍.ജി. പിള്ള ഉദ്ഘാടനം ചെയ്തു. എം. രാജന്‍ അധ്യക്ഷനായി. പി.വി. മാധവന്‍, എം. മുരളീധരന്‍, പി.പി. കൃഷ്ണന്‍, എ.കെ. രമേശ്, എം.കെ. ബീരാന്‍, കെ.സി. ജയിംസ്, ടി. സുരേഷ്, ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. മുകുന്ദന്‍(ചെയര്‍.), മാത്യു സിറിയക് പി.(ജന.കണ്‍.).