കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കളായതിനെത്തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേരള സിലബസില്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. മറ്റ് സിലബസിലുള്ള സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.