അത്തോളി: അങ്കണവാടി ഭക്ഷണസാധനങ്ങളുമായി വന്ന മിനിലോറി കക്കോടി ബ്രാഞ്ച് കനാലിന്റെ കൊടിച്ചിപ്പാറ കൈക്കനാലിലേക്ക് മറിഞ്ഞ് അപകടം. കൊളക്കാട് എലിയോട്ട് അമ്പലത്തിനടുത്തുള്ള അങ്കണവാടിയില്‍ സാധനങ്ങള്‍ഇറക്കി തിരിച്ചു വരുമ്പോള്‍ അംബേദ്കര്‍ കോളനി റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവറും ജോലിക്കാരും ചാടി രക്ഷപ്പെട്ടു . വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. വെങ്ങളത്ത് നിന്ന് ക്രെയിന്‍ കൊണ്ടുവന്നാണ് ലോറി ഉയര്‍ത്തിയത്. വാര്‍ഡ് മെമ്പര്‍ സി.കെ. റിജേഷ്, അത്തോളി ഐ.സി ഡി.എസ്. ഓഫീസര്‍ കെ.എം. അനിത എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ലോറി കര കയറ്റിയത് .