കേന്ദ്ര പെട്രോളിയംമന്ത്രി പങ്കെടുക്കുംകോഴിക്കോട്:
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനരക്ഷായാത്ര ഏഴിന് ജില്ലയിലെത്തുമെന്ന് ബി.ജെ.പി. ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര പെട്രോളിയം-നൈപുണ്യവികസന മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജില്ലയില്‍ യാത്രയില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വടകരയിലും 11.30ന് കൊയിലാണ്ടിയിലും പൊതുസമ്മേളനം നടക്കും. വൈകീട്ട് മൂന്നുമണിക്ക് എലത്തൂര്‍ ചെട്ടികുളത്ത് യാത്ര എത്തും. വൈകീട്ട് അഞ്ചുമണിക്ക് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ ശനിയാഴ്ചത്തെ യാത്ര അവസാനിക്കും.

ഞായറാഴ്ച രാവിലെ യാത്ര മലപ്പുറംജില്ലയിലേക്ക് നീങ്ങും. കാല്‍ലക്ഷത്തോളംപേര്‍ യാത്രയില്‍ അണിചേരുമെന്നതാണ് പ്രതീക്ഷയെന്ന് ജില്ലാപ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രനും സംസാരിച്ചു.