കുഞ്ഞിപര്യയ്
കൊയിലാണ്ടി: നടേരി കാവുംവട്ടം ആശാരിക്കല്‍ കുഞ്ഞിപര്യയ് (85) അന്തരിച്ചു. പഴയകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനും മഹല്ല് മദ്രസ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കള്‍: കുഞ്ഞിമുഹമ്മദ്ഹാജി, അസയിനാര്‍ (മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍), കദീജ, കുഞ്ഞാമി. പരേതനായ മമ്മിക്കുട്ടി. മരുമക്കള്‍: കരീം മരുതൂര്‍, മമ്മദ് ഊരള്ളൂര്‍.
 
സുലോചന
കോഴിക്കോട്: കച്ചേരിക്കുന്ന് അരീക്കര ബാലന്റെ ഭാര്യ സുലോചന പി. (67-അധ്യാപിക, ആഴ്ചവട്ടം ഗവ. ഹൈസ്‌കൂള്‍) അന്തരിച്ചു. മക്കള്‍: രജീഷ് (അസോസിയേറ്റ് എന്‍ജിനീയേഴ്‌സ്, കോഴിക്കോട്), അജീഷ് (ജൂക്കി ട്രേഡേഴ്‌സ്). മരുമക്കള്‍: ബിബിലു, ഷിനി. സഞ്ചയനം വ്യാഴാഴ്ച.
 
കുപ്പച്ചി
വേളം: കുറിച്ചകത്തെ പരേതനായ വേമ്പിരയുടെ ഭാര്യ വെള്ളാക്കുടി കുപ്പച്ചി (70) അന്തരിച്ചു. മക്കള്‍: കുഞ്ഞിരാമന്‍, നാണു, കണ്ണന്‍, ബാബു. മരുമക്കള്‍: ദേവി സെന്റര്‍ മുക്ക്, ലീല മൊകേരി, മാലതി മുതുകാട്, ശ്രീജ പള്ളിയത്ത്.
 
പദ്മനാഭന്‍ ആചാരി
കോഴിക്കോട്: തളി തെക്ക് തെരു ശ്രീമാരിയമ്മന്‍കോവില്‍ മാനേജിങ് ട്രസ്റ്റി വളയനാട് കോഴിക്കോടന്‍ പറമ്പ് പദ്മനാഭന്‍ആചാരി (86) അന്തരിച്ചു. ഭാര്യ: പാര്‍വതി. മക്കള്‍: വിക്രമന്‍, ശോഭന, ജമുന. മരുമക്കള്‍: ജനാര്‍ദനന്‍ (ബാംഗ്ലൂര്‍), നടരാജമണി (കോയമ്പത്തൂര്‍), രാധ. സഞ്ചയനം വ്യാഴാഴ്ച.
 
ശിവദാസന്‍
കൊയിലാണ്ടി: പാറക്കല്‍ താഴെ പുതിയപുരയില്‍ പി.ടി.ശിവദാസന്‍ (52) അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കള്‍: ഷില്‍ജി, വികാസ്, ശില്പ. മരുമക്കള്‍: ശാന്തിഷോദ്, സജേഷ്. സഞ്ചയനം വെള്ളിയാഴ്ച.
 
അമ്മാളു
കൊയിലാണ്ടി: മുചുകുന്ന് വിളക്കംകണ്ടിമീത്തല്‍ അമ്മാളു(90) അന്തരിച്ചു. ഭര്‍ത്താവ്: കേളപ്പക്കുറുപ്പ്. മക്കള്‍: കമലാക്ഷി, രാരുക്കുട്ടി, ശ്രീധരന്‍, ജാനകി, സരോജിനി, പരേതനായ ഭാസ്‌കരന്‍. മരുമക്കള്‍: സരോജിനി, കേളപ്പന്‍, രാധ, സതി, നാരായണന്‍, ശശി. സഞ്ചയനം ഞായറാഴ്ച.
 
നാരായണി
മേമുണ്ട: പരേതനായ പുത്തൂര് കൃഷ്ണന്റെ ഭാര്യ കൈതവയലില്‍ നാരായണി (74) അന്തരിച്ചു. മക്കള്‍: രാജന്‍, സുനില്‍, കമല, ശാന്ത, നന്ദിനി, ബീന, ശാന്തിനി. മരുമക്കള്‍: കയ്യില്‍വളപ്പില്‍ ബാലന്‍, സുരേഷ്, കരുണന്‍, ദാമോദരന്‍, പ്രഭാകരന്‍, സുനിത, പ്രജിഷ. ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍.
 
മോഹന്‍ദാസ്
മൂഴിക്കല്‍: പറമ്പില്‍കടവ് പറപ്പോളിപറമ്പ് നിര്‍മാല്യത്തില്‍ പി.പി.മോഹന്‍ദാസ് (59-റിട്ട. കെ.ഡബ്ല്യു.എ.) അന്തരിച്ചു. ഭാര്യ: ഗൗരി. മക്കള്‍: ഷിജില, ഷിനില. മരുമക്കള്‍: മനോജ് (കാരന്തൂര്‍), ശമിത്ത് (വടകര). സഹോദരങ്ങള്‍: അപ്പുണ്ണി (റിട്ട. കോഴിക്കോട് കോര്‍പറേഷന്‍), സദാനന്ദന്‍ (റിട്ട. കെ.ഡബ്ല്യു.എ.), കുട്ടികൃഷ്ണന്‍ (റിട്ട. കെ.ഡബ്ല്യു.എ.), ലീലാവതി (മായനാട്), പരേതയായ ജാനകിഅമ്മ. സഞ്ചയനം വ്യാഴാഴ്ച.
 
ഉണ്ണിപ്പേരി
കുന്ദമംഗലം: മുറിയനാല്‍ പരേതനായ കല്ലിടുമ്പില്‍ കണ്ടന്റെ ഭാര്യ ഉണ്ണിപ്പേരി (85) അന്തരിച്ചു. മക്കള്‍: ഭരതന്‍ (റിട്ട. നഴ്‌സിങ് അസിസ്റ്റന്റ്, കോഴിക്കോട് മെഡിക്കല്‍കോളേജ്), പരേതനായ സുന്ദരന്‍, ശശി (ഹോസ്​പിറ്റല്‍ അറ്റന്‍ഡര്‍, മെഡിക്കല്‍കോളേജ്). മരുമക്കള്‍: പുഷ്പ, പരേതയായ അജിത, ശൈലജ. സഞ്ചയനം വ്യാഴാഴ്ച.
 
ഉണ്ണി
ഇരിങ്ങണ്ണൂര്‍: വടക്കേ പുനത്തില്‍ ഉണ്ണി (80) അന്തരിച്ചു. ഭാര്യ: കുങ്കിച്ചി. മക്കള്‍: കുമാരന്‍, ബാലന്‍, നാരായണി, നാണു, നാരായണന്‍, ചന്ദ്രന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: മാലതി, ബീന, ശ്രീജ, ബിന്ദു, രജിത, രമ്യ.
 
സാറ ഏലിയ
കോഴിക്കോട്: പാറോപ്പടി അശ്വിന്‍ നിവാസില്‍ പരേതനായ എം.സി. ജോസഫിന്റെ ഭാര്യ സാറാഏലിയ (ലീല -85) അന്തരിച്ചു. മക്കള്‍: ക്രിസ്റ്റബല്‍ (ഒറ്റപ്പാലം), ഓസ്റ്റിന്‍ സണ്‍ബോയ്, മാര്‍ട്ടിന്‍ സുകുമാരന്‍, മോളി ജോയ്‌സ്, റോണി, പ്രകാശ്. മരുമക്കള്‍: പരേതനായ ഇ.എസ്. ബാലസുന്ദരന്‍ (ഒറ്റപ്പാലം), സദാനന്ദന്‍ ജോസഫ് (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്), നിര്‍മല, ലൈന, ജോയ്‌സി, മിനിസെബാസ്റ്റ്യന്‍ (അധ്യാപിക ബി.ഇ.എം. എച്ച്.എസ്.എസ്. കോഴിക്കോട്). സംസ്‌കാരം വെസ്റ്റ്ഹില്‍ സി.എസ്.ഐ. സെമിത്തേരിയില്‍ ബുധനാഴ്ച കാലത്ത് 10 മണിക്ക്.
 
പങ്കജാക്ഷന്‍
പൂവാട്ടുപറമ്പ്: കൊയ്യേരി തോട്ടിലാടത്ത് അപ്പുക്കുട്ടന്റെ മകന്‍ തയ്യില്‍താഴം ശ്രീനിലയത്തില്‍ പങ്കജാക്ഷന്‍ (65) അന്തരിച്ചു. ഭാര്യ: ശാന്ത (റിട്ട. പി.ഡബ്ല്യു.ഡി.). മക്കള്‍: മിനുജ, സനൂജ്. മരുമക്കള്‍: ബിനില്‍കൃഷ്ണ (പാരമൗണ്ട് ഓട്ടോസ്). സഞ്ചയനം 12ന് വ്യാഴാഴ്ച.
 
വേണു
തിക്കോടി: പെരുമാള്‍പുരം കോളനിയിലെ വേണു (38) അന്തരിച്ചു. മാതാവ് :കൊറാത്തി. സഹോദരങ്ങള്‍: ബാബുഗോപാലന്‍, കമല.
 
ഗോവിന്ദന്‍കുട്ടി നായര്‍
പെരുമ്പൊയില്‍: പിലാത്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടിനായര്‍ (68) അന്തരിച്ചു. ഭാര്യ: സരോജിനിഅമ്മ. മക്കള്‍: സുനില്‍കുമാര്‍ (മലബാര്‍ ഗോള്‍ഡ്, ബഹ്‌റൈന്‍), സുജിത. മരുമക്കള്‍: ധര്‍മരാജ്, രമ്യ.
 
രാധാകൃഷ്ണന്‍
പാലക്കട: പുളിക്കല്‍പറമ്പില്‍ രാധാകൃഷ്ണന്‍ (72) അന്തരിച്ചു. വിമുക്തഭടനും ഫയര്‍സര്‍വീസ് റിട്ട. ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: ഹരിണാക്ഷി (റിട്ട. ടീച്ചര്‍). മക്കള്‍: ഹരീഷ്‌ലാല്‍ (റിനോള്‍ട്ട് നോര്‍ത്ത് ഇന്ത്യാ ലിമിറ്റഡ്), വിദ്യ. മരുമക്കള്‍: ശൃംഗ, അനില്‍കുമാര്‍ (ദുബായ്). സഞ്ചയനം വ്യാഴാഴ്ച.
 
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പന്തലായനി കുനിയില്‍ ജയദേവന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. പരേതനായ ബാലന്‍ നായരുടെയും (റിട്ട. എസ്.ഐ.) ദാക്ഷായണി അമ്മയുടെയും മകനാണ്. ഭാര്യ: കല. മൃതദേഹം മെഡിക്കല്‍കോളേജ് ആസ്​പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
 
പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു
കൊയിലാണ്ടി: മന്ദംകാവ് ചെറയക്കുയ്യില്‍മീത്തല്‍ ബബിത (20) പ്രസവത്തെത്തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍വെച്ചാണ് സംഭവം. കീഴരിയൂര്‍ മണ്ണാടിമ്മല്‍ വിജേഷിന്റെ ഭാര്യയാണ്. ബാലന്റെയും വിലാസിനിയുടെയും മകളാണ്. സഹോദരങ്ങള്‍: ബബിലേഷ്, ബബിഷ.
 
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തലപ്പുഴ: തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലക്കൊല്ലിയിലെ പരേതനായ ജോസഫിന്റെയും ഏലിയാമ്മയുടെയും മകള്‍ ജെസി (24) യാണ് മരിച്ചത്.
ഏപ്രില്‍ നാലിനാണ് ജെസിക്ക് വീട്ടില്‍വെച്ച് പൊള്ളലേറ്റത്. സഹോദരന്‍: ജെസ്റ്റിന്‍.
 
മാളു അമ്മ
ചേമഞ്ചേരി: പൂക്കാട് തറോല്‍ മാളു അമ്മ (93) അന്തരിച്ചു. മക്കള്‍: ജാനുഅമ്മ, ഗംഗാധരന്‍ നായര്‍, നാരായണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
 
നാരായണന്‍കുട്ടി നായര്‍
കക്കോടി: കിഴക്കുംമുറി എളാറമ്പിടി നാരായണന്‍കുട്ടിനായര്‍ (റിട്ട. പി.ഡബ്ല്യു.ഡി.-67) അന്തരിച്ചു. ഭാര്യ: ഭാഗീരഥിഅമ്മ. മക്കള്‍: ഉണ്ണികൃഷ്ണന്‍ (പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍), സുനില്‍, അനില്‍ (എക്കോ ഇന്‍ഫൊര്‍മാറ്റിക്‌സ്, കോഴിക്കോട്). മരുമകള്‍: സുരേഖ (പുറക്കാട്ടിരി). സഹോദരങ്ങള്‍: ശ്രീമാനുണ്ണി നായര്‍, അശോകന്‍നായര്‍, ഗോപലന്‍കുട്ടിനായര്‍, ഭാനുമതിഅമ്മ, പരേതരായ ഗംഗാധരന്‍നായര്‍, മാളുക്കുട്ടിഅമ്മ. സഞ്ചയനം തിങ്കളാഴ്ച.
 
രേണുക
ചോമ്പാല: മടപ്പള്ളി ജി.എഫ്.ടി.എച്ച്.എസ്. റിട്ട. അധ്യാപിക സോണാര്‍ ഹൗസില്‍ രേണുക (63) അന്തരിച്ചു. ഭര്‍ത്താവ്: വി.പി. സ്വാമിനാഥന്‍ (റിട്ട. ടൗണ്‍ പ്ലാനര്‍).
 
വേലായുധന്‍
മേപ്പയില്‍: മീത്തലെ പനങ്ങാട്ട് വേലായുധന്‍ (76) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ലത, പത്മനാഭന്‍, റീത്ത. മരുമക്കള്‍: വാസു, സിന്ധു, പ്രദീപന്‍.
 
അബ്ദുറഹിമാന്‍ ഹാജി
താമരശ്ശേരി: ഈര്‍പ്പോണ പുത്തന്‍പുരയില്‍ അബ്ദുറഹിമാന്‍ഹാജി (72) അന്തരിച്ചു. ഭാര്യ: അലീമ. മക്കള്‍: അബ്ദുല്‍ഖാദര്‍ (ജുബൈല്‍), ബിവാത്തു, ഷരീഫ (യു.എസ്.എ.), സക്കീന. മരുമക്കള്‍: പരേതനായ അബ്ദുള്‍ഖാദര്‍, എ.പി. മുഹമ്മദ് ഫൈസി (യു.എസ്.എ.), മൊയ്തീന്‍ ഷാ (ഫിജി), സുബൈദ. സഹോദരങ്ങള്‍: പി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ (ഖാസി, ഈര്‍പ്പോണ), പരേതനായ മൊയ്തീന്‍ഹാജി പുതിയങ്ങാടി, മുഹമ്മദ്ഹാജി ചളിക്കോട്, ഇബ്രാഹിം പുത്തന്‍പീടിക, ഉസ്സയിന്‍ വെള്ളിമാടുകുന്ന്, ആയിഷ പുതുക്കുടി. മയ്യത്ത് നമസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഈര്‍പ്പോണ ജുമാ മസ്ജിദില്‍.
 
ജാനു
പന്തീരാങ്കാവ്: തോട്ടുപുരയ്ക്കല്‍ മൂപ്പില്‍ ജാനു(85) അന്തരിച്ചു. മക്കള്‍: രാമനാഥന്‍ (റിട്ട. പ്രൊവിഡന്റ്ഫണ്ട് ഓഫീസ് ), സോമസുന്ദരന്‍, സുശീലന്‍ (ഓട്ടോ ഡ്രൈവര്‍). സുമതി. മരുമക്കള്‍: ചന്ദ്രലേഖ (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍), സുനിത, ലത, കൃഷ്ണന്‍ (റിട്ട. പോലീസ്). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍.
 
മുഹമ്മദ് മുസ്‌ല്യാര്‍
കൊടുവള്ളി: പുത്തൂര്‍ കണിയാള്‍കണ്ടം കരിമ്പാരുകുഴിയില്‍ മുഹമ്മദ് മുസ്‌ല്യാര്‍ (52) അന്തരിച്ചു. കണ്ണപ്പന്‍കുണ്ട് മുണ്ടിക്കത്താഴം, കണിയാര്‍കണ്ടം എന്നിവിടങ്ങളില്‍ മദ്രസ അധ്യാപകനായിരുന്നു. ഭാര്യ: മറിയം. മകന്‍: സയിദ് (സൗദി), സഹോദരങ്ങള്‍: വി.പി. സുലൈമാന്‍ കുറ്റിയാടി, വി.പി. ബഷീര്‍, കുന്ദമംഗലം, അഹമ്മദ്കുട്ടി (സംഗമം ജ്വല്ലറി, കൊടുവള്ളി).
 
ദേവകി അമ്മ
കോടിയേരി: പരേതനായ ചക്കോരങ്ങള കൃഷ്ണപ്പണിക്കരുടെ ഭാര്യ ദേവകി അമ്മ (85) അന്തരിച്ചു. മക്കള്‍: സാവിത്രി, പ്രേമ, രാജലക്ഷ്മി, പുഷ്പ, ഉഷ, സുധ, ഹരീന്ദ്രനാഥ്, ജയകൃഷ്ണന്‍. മരുമക്കള്‍: രാജഗോപാലന്‍, പരേതനായ പത്മനാഭന്‍, ചിത്രഭാനു, സുകുമാര്‍, വിജയകുമാര്‍, സിന്ധു, പരേതനായ സുന്ദരന്‍. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് കോടിയേരിയിലെ വീട്ടുവളപ്പില്‍.
 
വാസു
തൊട്ടില്‍പ്പാലം: നാഗംപാറയിലെ നീലിയോട്ട് വാസു (52) അന്തരിച്ചു. ഭാര്യ: ജലജ, മകന്‍: വികേഷ്, സഞ്ചയനം വെള്ളിയാഴ്ച.
 
അബ്ദുല്‍ ഖാദര്‍
കൊടുവള്ളി: കത്തറമ്മല്‍ തണ്ണിക്കുണ്ടില്‍ സീതിക്കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ഖാദര്‍(42) അന്തരിച്ചു. മാതാവ്: മറിയ. ഭാര്യ: റാബിയ. മക്കള്‍: ഹിബ ഷഹനാസ്, ഫിദഫര്‍ബിന്‍, ഫാത്തിമ മഫിദ, മുഹമ്മദ് ലസിം.
 
ചെക്കോട്ടി
പേരാമ്പ്ര: പൊയിലൂറമീത്തല്‍ ചെക്കോട്ടി(60) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ഷീബ, ഷീജ, ഷീന, ഷീല, ഷിജു (ഒമാന്‍). മരുമക്കള്‍: എന്‍.എം. സന്തോഷ് (ചേനോളി), ദിനേശന്‍ (കായണ്ണ), ഷാജി (ആവള), ഗിരീഷ് (പന്തിരിക്കര).
 
ഇമ്പിച്ചിക്കോയ
പാറോപ്പടി: പാറോപ്പടി അഞ്ചുകണ്ടത്തില്‍ ഇമ്പിച്ചിക്കോയ (82) അന്തരിച്ചു. ഭാര്യ: ആയിഷബി. മക്കള്‍: ഹസന്‍കോയ (സൗദി), ഷാജഹാന്‍ (മെഡിക്കല്‍ റെപ്രസന്‍േററ്റീവ്), അബ്ദുള്‍കരീം (മാക്‌സ് പാര്‍സല്‍ സര്‍വീസ്), റുഖിയ (ലൈല), ഷറഫുന്നിസ, റഷീദ, മൈമൂന, ശംസില, ഷഹീഭാനു. മരുമക്കള്‍: മുഹമ്മദ് (കാട്ടുകുളം), അബൂബക്കര്‍ (എരഞ്ഞിപ്പാലം), സലീം (തോപ്പയില്‍), ഹംസക്കോയ (പറമ്പില്‍ ബസാര്‍), ഹനീഫ (വേങ്ങേരി), നജീബ് (കൊമ്മേരി), ഹസീന (മടവൂര്‍), സെക്കീന (പറമ്പില്‍ബസാര്‍), ആരിഫ (പി.സി.മുക്ക്).
 
പ്രഭാവതി നാനാടത്ത്
തിരുവങ്ങൂര്‍: താഴെപുതിയോട്ടില്‍ ശ്രീധരന്റെ ഭാര്യ പ്രഭാവതി നാനാടത്ത് (62) അന്തരിച്ചു. മക്കള്‍: അജേഷ് (ഡി.ജി.ക്യു.എ. പ്രതിരോധമന്ത്രാലയം), ബിജീഷ് (എഫ്.സി.ഐ. ബെല്ലാരി), ജോഷി. മരുമക്കള്‍: അശ്വതി, അശ്വതി (ലിഞ്ചു-എസ്.ബി.ഐ.), രശ്മിത്ത് (റെയില്‍വേ). സഹോദരങ്ങള്‍: നാനാടത്ത് രാമചന്ദ്രന്‍ (പണിക്കര്‍റോഡ്, കോഴിക്കോട്), സുമതി, പത്മിനി, ഭാഗീരഥി, തിലോത്തമ, പുഷ്പ, പരേതയായ രമ. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
 
ജാനകി അമ്മ
അത്തോളി: കൊക്കമ്പത്ത് ജാനകി അമ്മ (77) അന്തരിച്ചു. മകള്‍: സുഭദ്ര. മരുമകന്‍: വിജയന്‍ നായര്‍ (റിട്ട. എസ്.ഐ.). സഹോദരങ്ങള്‍: വിശ്വനാഥന്‍ നമ്പ്യാര്‍. ലോഹിതാക്ഷന്‍, പ്രശാന്ത് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച
 
ആലിഹസ്സന്‍ മരക്കാരകത്ത് അബ്ദുസ്സമദ്
കോഴിക്കോട്: ഇടിയാനംവീട്ടില്‍ ഹുസ്സന്‍ കോയയുടെ മകന്‍ ആലിഹസ്സന്‍ മരക്കാരകത്ത് അബ്ദുസ്സമദ് (60) പള്ളിക്കണ്ടി വദൂദ് അന്തരിച്ചു. ഭാര്യ: മൂസ്സക്കുട്ടി ഹാജിന്റവിട വഹീദ. മക്കള്‍: വാസിദ് അബ്ദുസ്സമദ് (ജിദ്ദ), വസീം അബ്ദുസ്സമദ് (ദമാം). മരുമകള്‍: അഡ്വ. മുസ്തഫയുടെ മകള്‍ റിഷിന്‍ ഫാത്തിമ. മാതാവ്: ആലിഹസ്സന്‍ മരക്കാരകത്ത് ആയിശബി. സഹോദരങ്ങള്‍: എ.എം. ഹമീദലി, മുഹമ്മദ് ഇഖ്ബാല്‍, സക്കീന, സഹീദ, ആബിദ, ഖൈറുന്നീസ, ഫൈസല്‍ (ദമാം), സഫീര്‍ (ദമാം). ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് ജുമുഅത്ത് പള്ളിയില്‍.
 
നാണു
നാദാപുരം: കൈവേലിയിലെ കടന്നേമ്മല്‍ മൂലക്കണ്ടി നാണു (50) അന്തരിച്ചു. ഭാര്യ: അനിത. മക്കള്‍: അനുശ്രീ, അനുരാല്‍. സഹോദരങ്ങള്‍: മാതു, ദേവി.
 
അപ്പുക്കുട്ടന്‍
കോഴിക്കോട്: ചാലപ്പുറം തെക്കേമുള്ളത്ത്പറമ്പ് നെരെത്തിരി അപ്പുക്കുട്ടന്‍ (78) അന്തരിച്ചു. കല്ലായ്‌റോഡിലുള്ള ദാസ് ഓട്ടോ സര്‍വീസിലെ മുന്‍ ഫോര്‍മാനായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഗീതാഞ്ജലി, നിര്‍മലാബായ്, ഇന്ദുലേഖ, പാര്‍ഥസാരഥി (വേണു). മരുമക്കള്‍: പവിത്രന്‍, ജ്യോതിഷ്, ബിജു, സലീന.
 
ബിജു കൃഷ്ണകുമാര്‍
അച്ചൂര്‍: അച്ചൂരിടം പരേതനായ ശങ്കരന്‍നായരുടെ മകന്‍ ബിജു കൃഷ്ണകുമാര്‍ (41) അന്തരിച്ചു. ഭാര്യ: ശാലിനി. മക്കള്‍: നവനീത്, ശ്രീക്കുട്ടി.