സത്യനാഥന്‍ നായര്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നമ്പിടിക്കണ്ടി സത്യനാഥന്‍ നായര്‍(75) അന്തരിച്ചു. കുറ്റിയാട്ട് പരദേവതാ ക്ഷേത്രം ഒതയമംഗലം റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: മോഹനകുമാരി. മക്കള്‍: പി.സതീഷ്(ഡെപ്യൂട്ടി റെയ്ഞ്ചര്‍ തിരുനെല്ലി) സജീവ്(ബിസിനസ്), സിന്ധു, മരുമക്കള്‍: സന്ധ്യ(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സ്വപ്ന, വിനോദ്കുമാര്‍(റിയാദ്). ശവസംസ്‌കാരം വ്യാഴാഴ്ച 11മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.
 
മൊയ്തു
ചമ്പാട്: തലശ്ശേരി താലിമുല്‍ അവാം യു.പി.സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ചമ്പാട് പുഴക്കോള്‍ മീത്തലില്‍ ടി.പി.മൊയ്തു(82) അന്തരിച്ചു. ഭാര്യ: അയിച്ചു. മക്കള്‍: റാബിയ, ഷാഹിദ, മമ്മു. പരേതനായ മുഹമ്മദലി, അസീസ്, നസീര്‍, ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് ചമ്പാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
 
ആയിശബി
ചക്കുംകടവ്: ചാമുണ്ടിവളപ്പില്‍ ആയിശബി (58) അന്തരിച്ചു. മക്കള്‍: ജുബൈരിയ, അഷ്‌റഫ്, അബ്ദുല്‍മുത്തലിബ് (അദ്ദു), മുഹമ്മദ്‌റാഫി. മരുമക്കള്‍: നാസര്‍, സുലൈഖ, സുബൈദ. ഖബറടക്കം വ്യാഴാഴ്ച പത്തുമണിക്ക് കണ്ണംപറമ്പ് ജുമാമസ്ജിദില്‍.
 
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
ചേന്ദമംഗല്ലൂര്‍: കിഴക്കേ നടക്കാവ് ചോമത്ത് പറമ്പ് കുഞ്ഞിക്കേളുക്കുറുപ്പിന്റെ മകന്‍ പയ്യടി പ്രദീപ് (48) എന്‍.ഐ.ടി.ക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ഭാര്യ: ശൈലജ (സീനിയര്‍ സൂപ്രണ്ട്, ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്). മകള്‍: ഗൗരിപ്രിയ (പള്ളോട്ടി ഹില്‍സ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി). ശവസംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍.
 
രത്‌നാബായി
മെഡിക്കല്‍കോളേജ്: കാളാണ്ടിതാഴം പരേതനായ തുറവൂര്‍ രാമചന്ദ്രന്റെ ഭാര്യ രത്‌നാബായി (78-റിട്ട. അധ്യാപിക, ഗണപത് എല്‍.പി.എസ്. വെസ്റ്റ് കല്ലായ്) അന്തരിച്ചു. മക്കള്‍: കെ.ആര്‍.രാജു (അധ്യാപകന്‍, ഗണപത് സ്‌കൂള്‍, വെസ്റ്റ്ഹില്‍), രാജീവ് (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: മഞ്ജു, അമ്പിളി.
 
മേരിക്കുട്ടി
മുക്കം: മൈസൂര്‍മല വടേക്കക്കുറ്റ് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി (58) അന്തരിച്ചു. മക്കള്‍: ഷൈജന്‍, സോജന്‍, ഷീന. മരുമക്കള്‍: സണ്ണി മടിക്കാങ്കല്‍, ലിനി വള്ളോപ്പിള്ളി, സിന്ധു കള്ളികാട്ട്. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നുമണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ ചര്‍ച്ച് സെമിത്തേരിയില്‍.
 
മാധവി
കോട്ടൂളി: പുല്‍പ്പറമ്പില്‍ മാധവി (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: കൃഷ്ണന്‍ (ചാലിക്കര), വിശാലാക്ഷി (കോവൂര്‍), നിര്‍മല, ശിവദാസന്‍ (ടെയ്‌ലര്‍), പുഷ്പ (ചേവായൂര്‍), അജിത്ത്കുമാര്‍ (പൂവാട്ട്പറമ്പ്). മരുമക്കള്‍: പത്മിനി, പ്രമീള, ബാലന്‍, കോമളവല്ലി, പരേതനായ കുഞ്ഞിക്കണ്ണന്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
 
ആമിന
താമരശ്ശേരി: പരേതനായ തലയാട് ഓടകുന്നാംപൊയില്‍ മാര്‍ക്കണ്ടിക്കല്‍ ഹുസൈന്റെ ഭാര്യ വള്ളിപ്പറ്റ ആമിന (75) അന്തരിച്ചു. മക്കള്‍: ഒ.പി.അബ്ദുള്‍ അസീസ്, ഒ.പി. അബ്ദുല്‍ ബഷീര്‍ (ബാംഗ്ലൂര്‍), ചാലുമ്പാട്ടില്‍ മൊയ്തീന്‍കോയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കെടവൂര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
 
നാരായണി
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എളവീട്ടില്‍ നാരായണി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടി. മക്കള്‍: ബാലകൃഷ്ണന്‍ (ടെയ്‌ലര്‍), തങ്കമണി, വിജയന്‍. മരുമക്കള്‍: ലക്ഷ്മി, കുഞ്ഞിരാമന്‍, കോമളം.
 
ബാബു
മൊകേരി: പരേതനായ നെല്ലിയുള്ളപറമ്പത്ത് ഗോപാലന്റെ മകന്‍ ബാബു (46) അന്തരിച്ചു. അമ്മ: നാരായണി. ഭാര്യ: ഷൈമ. മക്കള്‍: സ്വാതി, സോനു. സഹോദരങ്ങള്‍: ചന്ദ്രന്‍, ശകുന്തള. ചന്ദ്രന്‍ മത്തത്ത് വിഷ്ണുമംഗലം. സഞ്ചയനം ഞായറാഴ്ച.
 
റിനീഷ്
നടുവണ്ണൂര്‍: വാകയാട് കുഴിയിലെ കൊളപ്പുറത്ത് റിനീഷ് (28) അന്തരിച്ചു. അച്ഛന്‍: ശശീന്ദ്രന്‍. അമ്മ: രമാദേവി. സഹോദരി: സരിത.
 
ആയിഷ
മുക്കം: ചെറുവാടി പരേതനായ മോയിയുടെ ഭാര്യ കുറുവാടങ്ങല്‍ ആയിഷ (93) അന്തരിച്ചു. മക്കള്‍: ഫാത്തിമ, കദീജ, ആമിന, മമ്മദ്കുട്ടി, അബ്ദുറഹിമാന്‍. മരുമക്കള്‍: കദീജ, നശിദ.
 
അയ്യപ്പന്‍
മുക്കം: പന്നിക്കോട് കുഴിയില്‍ അയ്യപ്പന്‍ (65) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍: അംബുജം, അജിത, അമ്പിളി, അനുരാജ്. മരുമക്കള്‍: രാജേഷ് (കെ.എസ്.ആര്‍.ടി.സി.), സുരേഷ്, സുനില്‍.
 
സുനില്‍കുമാര്‍
കോഴിക്കോട്: തിരുത്തിയാട് പരേതനായ എരഞ്ഞോളി നാലുപുരക്കല്‍ വിശ്വനാഥന്റെ മകന്‍ സുനില്‍കുമാര്‍ (50) അന്തരിച്ചു. ഭാര്യ: രേവതി. സഹോദരന്‍: അനില്‍കുമാര്‍, മനോജ്കുമാര്‍, അജിത, അനിത, സജിത.
 
ആണ്ടി
കുറ്റിയാടി: മൊകേരിയിലെ കുളമുള്ളതില്‍ ആണ്ടി (72) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: സുജാത, സുരേഷ്. മരുമക്കള്‍: ജിനിഷ. പരേതനായ അശോകന്‍. സഞ്ചയനം ശനിയാഴ്ച.
 
ബിയ്യാത്തുമ്മ
പൂനത്ത്: പരേതനായ തയ്യുള്ളതില്‍ കുഞ്ഞായി ഹാജിയുടെ ഭാര്യ ബിയ്യാത്തുമ്മ (90) അന്തരിച്ചു. മക്കള്‍: ആയിഷ, ആമിന, മറിയം, സൈനബ, ഇബ്രാഹിം, ഹംസക്കോയ, മുഹമ്മദ് (മൂവരും ബഹ്‌റൈന്‍).
 
ഹുസൈന്‍
മുക്കം: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന വല്ലത്തായ് പാറ ചെലപ്പുറത്ത് ഹുസൈന്‍ (85) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കള്‍: അബു, മുഹമ്മദ്, സലീംഷാ, ഖദീജ, മറിയം, സൈനബ. മരുമക്കള്‍: ചേക്കു, ഹൈദ്രു, സുബൈര്‍, ഉമ്മക്കുല്‍സു.
 
ജാനു
മുക്കം: മൈസൂര്‍മല ഭഗവതിക്കാവില്‍ ചൈരന്റെ ഭാര്യ ജാനു (48) അന്തരിച്ചു. മക്കള്‍: ശ്രീജ, ബിജുമോന്‍. മരുമകന്‍: സുജേഷ്.
 
ഗോപാലന്‍ നായര്‍
പയ്യോളി: അയനിക്കാട് പടിഞ്ഞാറയില്‍ ഗോപാലന്‍ നായര്‍ (82) അന്തരിച്ചു. ഭാര്യ: ജാനുഅമ്മ. മക്കള്‍: ബാബുരാജ്, രാജീവന്‍, വിനോദന്‍ (പോലീസ്). മരുമക്കള്‍: ഷീജ, രമ, രജിഷ. സഞ്ചയനം വെള്ളിയാഴ്ച.
 
വിജയന്‍
അഴിയൂര്‍: പള്ളൂര്‍ സ്​പിന്നിങ്മില്‍ മുന്‍ ജീവനക്കാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പാനിശ്ശേരി വിജയന്‍ (62) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: വിജീഷ്, ബിന്ദു. മരുമക്കള്‍: മുരളി, റിനിഷ.
 
കണ്ടന്‍കുട്ടി

അടിവാരം: റിട്ട. എകൈ്‌സസ് പ്രിവന്റീവ് ഓഫീസര്‍ അടിവാരം കമ്പിവേലുമ്മല്‍ പി.ടി.കണ്ടന്‍കുട്ടി (59) അന്തരിച്ചു. ഭാര്യ: ഇന്ദിര (ഭാരതീയ പട്ടിക ജനസമാജം അടിവാരം യൂണിറ്റ് പ്രസിഡന്റ്). മക്കള്‍: ലോലിത, ലാവണ്യ, ലിവിത. മരുമക്കള്‍: സുരേഷ്ബാബു (കേരള പോലീസ്, മേപ്പാടി), ബിനീഷ് (എകൈ്‌സസ്, കല്പറ്റ). ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
 
ഗോവിന്ദന്‍
മടപ്പള്ളി: വേലിക്കകത്ത് ഗോവിന്ദന്‍ (87) അന്തരിച്ചു. മക്കള്‍: ചന്ദ്രി, ബേബി, പ്രേമലത, പുഷ്പ, സന്തോഷ്, റീജു, ഷൈജ. മരുമക്കള്‍: ശങ്കരന്‍, പ്രഭാകരന്‍, പ്രകാശന്‍, വിനോദന്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.
 
കദിയുമ്മ
കരുവന്‍തിരുത്തി: വലിയാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദിയുമ്മ (82) അന്തരിച്ചു. മക്കള്‍: അബ്ദുള്ളക്കുട്ടി, അബ്ദുറഹിമാന്‍, അബൂബക്കര്‍, ബീവാത്തുമ്മ, സൈനബ, നഫീസ, റാബിയ, കദീജ, ആയിഷാബീവി.
 
ഗോപാലന്‍ നായര്‍
അന്നശ്ശേരി: കിഴക്കേലാത്തൂട്ട് ഗോപാലന്‍ നായര്‍ (78) അന്തരിച്ചു. ഭാര്യ: ലക്ഷ്മിഅമ്മ. മക്കള്‍: ബാബുരാജ്, ബിജു, ശ്യാമള, തങ്കമണി.
 
ബൈക്കപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു
കക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കക്കോടിമുക്ക് മാമ്പറ്റ മീത്തല്‍ മീനാക്ഷി (55) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കുമാരസാമി പെട്രോള്‍പമ്പിനു സമീപത്ത് നടന്നുപോവുമ്പോള്‍ ബൈക്കിടിച്ച് പരിക്കേറ്റ മീനാക്ഷി മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: പരേതനായ ശ്രീനിവാസന്‍. മകള്‍: മിനിബായ്. മരുമകന്‍: രവീന്ദ്രന്‍. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്‍, കൃഷ്ണന്‍, ഗോപി, കൗസു. സഞ്ചയനം വെള്ളിയാഴ്ച.
 
ജുമൈല
എലത്തൂര്‍: തൈക്കൂട്ടത്തില്‍ അബൂബക്കറിന്റെ മകള്‍ ജുമൈല (19) അന്തരിച്ചു. മാതാവ്: റംല. സഹോദരങ്ങള്‍: ഫാത്തിമത്ത് സുഹ്‌റ, ഹൈറുന്നിസ.
 
നബീസ
മുട്ടില്‍: പരേതനായ ആനസ്സാന്‍ മുഹമ്മദിന്റെ ഭാര്യ നബീസ (80) അന്തരിച്ചു. മക്കള്‍: സൈനുദ്ദീന്‍, സിദ്ദിഖ്, ഖാലിദ്, അലി, ഫാത്തിമ, ഖദീജ. മരുമക്കള്‍: സുലൈഖ, റുഖിയ, സുലൈഖ, മൈമൂന.
 
ബാലന്‍
അരിക്കുളം: മുത്താമ്പി-നമ്പ്രത്തുകര വിനോദ് നിവാസില്‍ ബാലന്‍ (75) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വിനോദന്‍, റീന (ജി.യു.പി.എസ്. കിനാലൂര്‍), സീന (ജി.യു.പി.എസ്. പുത്തൂര്‍). മരുമക്കള്‍: ബാബുരാജ് (ജി.യു.പി.എസ്. കിനാലൂര്‍), സോമന്‍ (ഇയ്യാട്), സുജിന. സഞ്ചയനം വെള്ളിയാഴ്ച.
 
കല്ല്യാണി
അരിക്കുളം: മുത്താമ്പി നമ്പ്രത്തുകര പരേതനായ നിടിയ കുനിയില്‍ രാഘവന്റെ ഭാര്യ കല്ല്യാണി (62) അന്തരിച്ചു. മക്കള്‍: ഗംഗാധരന്‍, രാജന്‍, സന്തോഷ്. മരുമക്കള്‍: ഉഷ, ബിനു, ഭാമ. സഞ്ചയനം വ്യാഴാഴ്ച.
 
മാധവി
കാപ്പാട്: പരേതനായ കുനിയില്‍ പാച്ചറുടെ ഭാര്യ മാധവി (67) അന്തരിച്ചു. മക്കള്‍: വിജയന്‍ (സൗദി), ഗീത, ഗിരിജ, അനിത, ശ്രീജ, ഷീബ. മരുമക്കള്‍: സജിനി, കൃഷ്ണന്‍ (കൊല്ലം), ശിവദാസന്‍ (ഓമശ്ശേരി), പരേതനായ പങ്കജാക്ഷന്‍ (അത്തോളി), രവീന്ദ്രന്‍ (കൊല്ലം), മനോജ് (എകരൂല്‍). സഞ്ചയനം ഞായറാഴ്ച.
 
കണ്ണന്‍
മുക്കാളി: കൊളരാട്‌തെരുവിലെ മടപ്പറമ്പത്ത് ലക്ഷീപുരം കെ.സി. കണ്ണന്‍ (73) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: സോമന്‍, ശ്രീജ, സജീവന്‍, ജയേഷ്, ലിനീഷ്. മരുമക്കള്‍: രാമകൃഷ്ണന്‍, ഉഷ, രേഷ്മ, ഹരിത. സഞ്ചയനം ശനിയാഴ്ച.