കൊയിലാണ്ടി: എടക്കുളം ഒതയോത്ത് അരുണ്‍ സുബിയുടെ ഭാര്യ ആശാ അരുണ്‍ (25) അന്തരിച്ചു. മകന്‍: കാശിനാഥ്. പിതാവ്: ശശിധരമേനോന്‍. മാതാവ്: സരള. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍.

പേരാമ്പ്ര: വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. ചേനോളി അമ്പാളി താഴയിലെ തെക്കയില്‍ മീത്തല്‍ ഗംഗാധരന്‍ നായര്‍ (55) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. വീട്ടുവളപ്പിലെ കാടുകള്‍ വെട്ടി ത്തെളിക്കുന്നതിനിടയില്‍ ഇലക്ട്രിക് പോസ്റ്റില്‍ പടര്‍ന്നുകയറിയ വള്ളിപ്പടര്‍പ്പ് നീക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഉടന്‍തന്നെ പേരാമ്പ്ര സഹകരണ ആസ്​പത്രിയിലും തുടര്‍ന്ന് മലബാര്‍ മെഡിക്കല്‍ േകാളേജ് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ബസിലെ ഡ്രൈവറായിരുന്നു. ഭാര്യ: ഉഷാകുമാരി. മക്കള്‍: ഷഗില്‍ കുമാര്‍ (സൗദി), മിധുന്‍ ലാല്‍ (ബസ് ഡ്രൈവര്‍) മരുമകള്‍: ചൈത്ര. സഹോരങ്ങള്‍: മോഹനന്‍, സുന്ദരന്‍, ശ്രീജ, ദേവകി, പരേതനായ ബാലകൃഷ്ണന്‍. ശവസംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കും.

SHOW MORE

വടകര: പുതുപ്പണം കോട്ടക്കടവിലെ പരേതനായ ശ്രീവത്സത്തില്‍ മൊയക്കുടി വത്സലന്റെയും വസന്തയുടെയും മകന്‍ വിഭാസ് കൃഷ്ണയും മുനിസിപ്പല്‍ പാര്‍ക്കിന് സമീപം ബേബി സദന്‍ തിലകരാജന്റെ മകള്‍ തീര്‍ഥയും വിവാഹിതരായി.വടകര:
അഴിയൂര്‍ കോറോത്ത് റോഡിലെ കുന്നുമ്മല്‍ ബാബുരാജിന്റെയും അനിതയുടെയും മകന്‍ അബിനും എടച്ചേരി സുകൃതത്തില്‍ സി.എം. കൃഷ്ണന്റെ മകള്‍ കൃഷ്ണപ്രിയയും വിവാഹിതരായി.വില്യാപ്പള്ളി:
പൊന്മേരി മഠത്തില്‍ രാമകൃഷ്ണന്‍ ഗുരുക്കളുടെയും വനജയുടെയും മകന്‍ നിധിന്‍ കൃഷ്ണനും സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സൗപര്‍ണികയില്‍ ഗോപിനാഥന്റെയും ശ്രീജയുടെയും മകള്‍ അരിഷ്മയും വിവാഹിതരായി.

കോഴിക്കോട്: മൂഴിക്കല്‍ കളരിക്കല്‍ നന്ദകുമാറിന്റെയും ബീനയുടെയും മകള്‍ സഞ്ജന നന്ദകുമാറും എലത്തൂര്‍ ചിറയ്ക്കല്‍ വൃന്ദാവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെയും സരസ്വതിയുടെയും മകന്‍ അനൂപും വിവാഹിതരായി.

SHOW MORE