വിവാഹം

വൈക്കം : എന്‍.എസ്.എസ്.ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസറുമായ വടക്കേനട സൗപര്‍ണ്ണികയില്‍ ഡോ.സി.ആര്‍.വിനോദ്കുമാറിന്റെയും ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ് റിട്ട. പ്രോഫസര്‍ സുഷമ വി.നായരുടെയും മകന്‍ ഹരിശങ്കറും മാവേലിക്കര കരിപ്പുഴ കടവൂര്‍ ശ്രീശൈലത്തില്‍ പരേതനായ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്ക്യൂഷന്‍ ജി.ശ്രീകുമാറിന്റെയും പ്രീത ശ്രീകുമാറിന്റെയും മകള്‍ വര്‍ഷയും വിവാഹിതരായി.

പെരുന്ന: മുരുകനഗര്‍ മുരുകനിവാസില്‍ കെ.ജി.വിജയന്റെയും അനിതാ വിജയന്റെയും മകള്‍ സുനി വിജയനും കൊച്ചി വടുതല ബോട്ടുജെട്ടി റോഡില്‍ കീര്‍ത്തിനിവാസില്‍ കെ.വിജയകുമാറിന്റെയും ശ്രീലതയുടെയും മകന്‍ കെ.വി.സ്‌നീദനും വിവാഹിതരായി.

തമ്പലക്കാട്: പേണ്ടാത്ത് പി.എം.മാത്യുവിന്റെയും ആന്‍സമ്മ മാത്യുവിന്റെയും മകള്‍ നിമ്മിയും കാണാക്കാരി കൈമുണ്ടക്കാലായില്‍ കെ.സി.ജോര്‍ജിന്റെയും പരേതയായ ആലീസ് മാത്യുവിന്റെയും മകള്‍ നിര്‍മലയും വിവാഹിതരായി.