http://whos.amung.us/stats/readers/ufx72qy9661j/
അന്നമ്മ
അയര്‍ക്കുന്നം: മരങ്ങാട്ടിലായ ഉദയംപത്തൂര്‍(തൈമറ്റത്തില്‍) പരേതനായ എബ്രഹാമിന്റെ (കുഞ്ഞച്ചന്‍) ഭാര്യ അന്നമ്മ(84) അന്തരിച്ചു. അമയന്നൂര്‍ പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പൊന്നമ്മ, സൂസമ്മ, ലാലു. മരുമക്കള്‍: അജികോട്ടയില്‍, തങ്കച്ചന്‍ ചിറ്റേട്ട് പറമ്പുകര, ബിജു ചെറ്റയില്‍, മല്ലപ്പള്ളി.
ശവസംസ്‌കാരം തിങ്കളാഴ്ച 3ന് വീട്ടില്‍ ശുശ്രൂഷയ്ക്കുശേഷം അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.
 
വി.ബി.ശാന്തമ്മ
കൂരാലി: കുന്നേല്‍ പി.കെ.കുമാരന്റെ ഭാര്യ വി.ബി.ശാന്തമ്മ(63) അന്തരിച്ചു. മക്കള്‍: ബീന(പി.എച്ച്.സി, മണിമല), ബിന്ദു, ബിനു. മരുമക്കള്‍:രാജേന്ദ്രപ്രസാദ്(ഗവ. പ്രസ്, തിരുവനന്തപുരം), അനില്‍(പൂവരണി), പരേതനായ ഷിബു(ഈരാറ്റുപേട്ട). ശവസംസ്‌കാരം നടത്തി.
 
ജാനകിയമ്മ
പൊന്‍കുന്നം: മന്ദിരം വടക്കയില്‍ പരേതനായ പരമേശ്വരന്‍നായരുടെ ഭാര്യ ജാനകിയമ്മ(84) അന്തരിച്ചു. മക്കള്‍: പ്രസന്നകുമാരി, വിജയകുമാരി, ശ്യാമളകുമാരി, സുശീലകുമാരി, രാധാകൃഷ്ണന്‍നായര്‍, ശ്രീകുമാര്‍ നായര്‍. മരുമക്കള്‍: നാരായണന്‍നായര്‍, സോമശേഖരന്‍നായര്‍, മോഹനന്‍പിള്ള, ചന്ദ്രന്‍, സുധാമണി, തേജസ്. ശവസംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍.
 
ഖദീജ
ഈരാറ്റുപേട്ട: പ്രമുഖ വ്യാപാരിയും ദീര്‍ഘകാലം ഈരാറ്റുപേട്ട പുത്തന്‍പള്ളി പ്രസിഡന്റുമായിരുന്ന കണ്ടത്തില്‍ കെ.എം.കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ(78) അന്തരിച്ചു. മക്കള്‍: പാത്തുമ്മ, ഹഫ്‌സ, മറിയഉമ്മ, കെ.കെ.മുഹമ്മദ് സാലിഹ് (ജന. സെക്രട്ടറി, പുത്തന്‍പള്ളി മുസ്ലിം ജമാഅത്ത്), കെ.കെ.നസീര്‍(സൗദി അറേബ്യ) സൗദ, കെ.കെ.അനസ്, റഹ്മത്ത്, കെ.കെ.ജലീല്‍. മരുമക്കള്‍: മുഹമ്മദ് റാവുത്തര്‍, പരേതനായ പി.എം.അബ്ദുല്‍ റഹീം, വി.എ.ഹംസ, സല്‍മത്ത്, റംല, ബഷീര്‍, റസിയ, അബ്ദുല്‍ റഷീദ്, ആബിദ. കബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ഈരാറ്റുപേട്ട പുത്തന്‍പള്ളി കബര്‍സ്ഥാനില്‍.
 
മാത്യു വര്‍ക്കി
കടപ്ലൂമറ്റം: കുഴിവേലില്‍ മാത്യു വര്‍ക്കി(66) അന്തരിച്ചു. ഭാര്യ: ഫിലോമിന (പാലാ ചാത്തനാട്ട് കുന്നേല്‍ കുടുംബാംഗം). മക്കള്‍: ബൈജു, ബിജി(ഇറ്റലി), ബാബു(ഡല്‍ഹി). മരുമകന്‍: ബെന്നി മണലേല്‍(അതിരമ്പുഴ). ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് സഹോദരന്‍ തോമസിന്റെ വീട്ടില്‍ ശുശ്രൂഷയ്ക്കുശേഷം കടപ്ലൂമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
ബാലകൃഷ്ണന്‍
ആര്‍പ്പൂക്കര: പുത്തന്‍വീട്ടില്‍ ടി.എന്‍.രാഘവന്‍ നായരുടെ മകന്‍ പി.ആര്‍.ബാലകൃഷ്ണന്‍(കുട്ടന്‍- 45) അന്തരിച്ചു. അമ്മ: പരേതയായ ജാനുക്കുട്ടിയമ്മ. സഹോദരങ്ങള്‍: വിജയകുമാരി, ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍ നായര്‍, സുധ. സഞ്ചയനം സപ്തംബര്‍ 8ന് രാവിലെ ഒമ്പതിന്.
 
അന്നമ്മ
ഇളങ്ങുളം: കരീക്കുന്നേല്‍ പരേതനായ തോമസ് ആഗസ്തിയുടെ ഭാര്യ അന്നമ്മ(84) അന്തരിച്ചു. തച്ചപ്പുഴ കാഞ്ഞിരകാട്ട് കുടുംബാംഗമാണ്. മക്കള്‍: കുട്ടിയച്ചന്‍(കോരുത്തോട്), മാത്യു(കോരുത്തോട്), തൊമ്മച്ചന്‍(പൈക), ജോസ്(ഇളങ്ങുളം), ദേവസ്യാച്ചന്‍ (കൂരാലി), ജോര്‍ജ് (ഇളങ്ങുളം), തെയ്യാമ്മ ഈട്ടിയ്ക്കല്‍ ഉരുളികുന്നം, മേരി ടോമി കുന്നത്ത് കാഞ്ഞിരപ്പള്ളി. മരുമക്കള്‍: മേരി പുളിയ്ക്കല്‍(കണ്ണിമല), ലിസി മാരാരിക്കുളം(കോരുത്തോട്), ആലീസ് ഉപ്പലഞ്ഞിയില്‍(കരിമ്പാനി), മേഴ്‌സി വള്ളിയാംതടത്തില്‍(ചോലത്തടം), മിനി കൊച്ചുപറമ്പില്‍(കൊല്ലപ്പള്ളി), അമ്പിളി തെക്കേല്‍(തെക്കേമല), ദേവ്യാച്ചന്‍ ഈട്ടിയ്ക്കല്‍(ഉരുളികുന്നം), ടോമി കുന്നത്ത്(കാഞ്ഞിരപ്പള്ളി). ശവസംസ്‌കാരം തിങ്കളാഴ്ച 10.30ന് വീട്ടില്‍ ശുശ്രൂഷയ്ക്കുശേഷം ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
മാത്യു
പൂഞ്ഞാര്‍: മുക്കുഴി നടുവിലേമുറിയില്‍ മാത്യു(കൊച്ചേട്ടന്‍- 69) അന്തരിച്ചു. ഭാര്യ: എല്‍സി(പയസ് മൗണ്ട് കൊച്ചുപറമ്പില്‍ കുടുംബാംഗം). മക്കള്‍: ബെന്നി, സോണിയ, സോഫിയ. മരുമക്കള്‍: ജോജി, ജോര്‍ജ്ജുകുട്ടി, ജോമോന്‍. ശവസംസ്‌കാരം തിങ്കളാഴ്ച 11.30ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
പെരുവന്താനം:
പുല്ലുപറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പെരുവന്താനം കൂട്ടുകാപ്പിള്ളി നാരായണന്‍കുട്ടിയുടെ ഭാര്യ ശാന്തമ്മ(ശാന്ത-57) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വന്തം പുരയിടത്തില്‍ പുല്ലുപറിക്കുന്നതിനിടെയാണ് അപകടം. ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും കൂടി ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പൊട്ടിവീണ 11 കെ.വി.ലൈനില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് സംശയിക്കുന്നു. മക്കള്‍: മനോജ്, മിനിമോള്‍. മരുമകള്‍: സന്ധ്യ. ശവസംസ്‌കാരം തിങ്കളാഴ്ച.
 
പൊള്ളലേറ്റ അമ്മയും മകനും മരിച്ചു
മൂത്തമകന്‍ അറസ്റ്റില്‍
 
വാഴൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു. വാഴൂര്‍ 14-ാം മൈലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടുക്കി ചീന്തലാര്‍ ഏറുമ്പാടം സ്വദേശിനി ലിസി കുഞ്ഞുമോനും(49) ഇളയമകന്‍ ജിബിന്‍ (15) ഉം ആണ് മരിച്ചത്. സംഭവത്തില്‍ ലിസിയുടെ മൂത്തമകന്‍ ജോബിനെ(24) പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ ജിബിന്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയും ലിസി ഉച്ചകഴിഞ്ഞ് 2.30ഓടെയുമാണ് മരിച്ചത്. സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ആസ്​പത്രിയില്‍ വെച്ച് ലിസി പോലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ലിസിയുടെ മൂത്തമകന്‍ ജോബിന്‍ വര്‍ഗ്ഗീസിനെ കൊടുങ്ങൂരില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞ് പിടികൂടി പോലീസിന് കൈമാറിയിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയില്‍ ചികിത്സിയിലാണ്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോബിനും അമ്മയും സഹോദരന്‍ ജിബിനുമായി ശനിയാഴ്ച രാത്രി കലഹമുണ്ടായിരുന്നു. ജോബിന്റെ പ്രണയബന്ധത്തെ ഇരുവരും എതിര്‍ത്തതിനെ തുടര്‍ന്ന് കലഹമുണ്ടാവുകയും ഇയാള്‍ വീടുവിട്ടുപോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവമെന്നാണ് പള്ളിക്കത്തോട് പോലീസിന്റെ നിഗമനം.
ചീന്തലാര്‍ ഏറുമ്പടം ഭാഗത്ത് മുള്ളൂപ്പറമ്പില്‍ കുഞ്ഞുമോന്‍ വര്‍ക്കിയുടെ ഭാര്യയാണ് ലിസി. അമ്മയും മക്കളും മൂന്നുമാസം മുമ്പ് വാഴൂരില്‍ വാടകയ്ക്ക് താമസിച്ചു തുടങ്ങിയതാണ്. ഇരുവരുടെയും ശവസംസ്‌കാരം തിങ്കളാഴ്ച ചിന്നാര്‍ 4-ാം മൈല്‍ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടത്തും.
 
ഫാ. ഷാജി സെബാസ്റ്റ്യന്‍
അതിരമ്പുഴ: ഇംഫാല്‍ അതിരൂപത സേക്രഡ് ഹാര്‍ട്ട് പള്ളി വികാരിയും സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന ഫാ. ഷാജി സെബാസ്റ്റ്യന്‍ ഞൊങ്ങിണിയില്‍(കുര്യാക്കോസ്- 46) ഇംഫാലില്‍ അന്തരിച്ചു. ഇംഫാല്‍ അതിരൂപതയ്ക്കുവേണ്ടി 1995ലാണ് ഫാ. ഷാജി അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പൗരോഹിത്യം സ്വീകരിച്ചത്. അതിരമ്പുഴ മനയ്ക്കപ്പാടം ഞൊങ്ങിണിയില്‍(പെയ്യാറ്റില്‍) പരേതനായ ദേവസ്യായുടെ മകനാണ്. അമ്മ: പുന്നത്തറ കലങ്ങാലില്‍ ഏലിക്കുട്ടി. സഹോദരങ്ങള്‍: ബീനാ ജോര്‍ജ്ജ് പാലത്തിങ്കല്‍(കടുത്തുരുത്തി), വത്സമ്മ ജോസഫ് പൊട്ടനാനിയില്‍(ചേനപ്പാടി), ബെറ്റി ബെന്നി നല്ലംകുഴിയില്‍(അടിച്ചിറ), ബേബിച്ചന്‍, പരേതയായ തങ്കമ്മ, ജോഷി, റെജി. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഇംഫാല്‍ സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ല്യൂമന്‍, ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് മിറ്റത്താനി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
 


More News from Kottayam