ചരമം

മണ്ണുമാന്തിയന്ത്രത്തില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
മുട്ടം:
റോഡുപണി നടക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രത്തിലേക്ക് കാര്‍ ഇടിച്ചുകയറി പെട്രോള്‍ പമ്പുടമ മരിച്ചു. പണിയിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊടുപുഴ അമ്പലം ജങ്ഷനിലെ മഹിമ പെട്രോള്‍ പമ്പ് ഉടമയും മൂലമറ്റം സ്വദേശിയുമായ ചാലില്‍ മനോജ് (43) ആണ് മരിച്ചത്.
തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയിലെ മുട്ടം മ്രാലക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി റോഡിന്റെ നവീകരണജോലികള്‍ നടന്നുവരുകയായിരുന്നു. റോഡിന്റെ വശങ്ങള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന കാര്‍ ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുട്ടം ഭാഗത്തുനിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്നു കാര്‍. മണ്ണുമാന്തിയന്ത്രത്തിന്റെ ഉയര്‍ന്നുനിന്നിരുന്ന കൈയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടമറിഞ്ഞ് തൊടുപുഴയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മനോജിനെ പുറത്തെടുത്തത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിനിടെ നാല് തവണ ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവര്‍ ഏലപ്പാറ സ്വദേശി മുരുകന്‍ വാഹനത്തില്‍നിന്ന് ഓടയിലേക്ക് തെറിച്ചുവീണു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തൊടുപുഴ ആനക്കൂട് മിഥുനത്തില്‍ അനിതയാണ് മരിച്ച മനോജിന്റെ ഭാര്യ. മക്കള്‍: ദേവിക, ശ്രീക്കുട്ടന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 3-ന് വീട്ടുവളപ്പില്‍.

മത്തായി തോമസ്
ഇടവെട്ടി: പുളയമ്മാക്കല്‍ മത്തായി തോമസ് (തൊമ്മന്‍ ചേട്ടന്‍-89) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിക്കുട്ടി (മുഞ്ഞനാട്ട്, തൊടുപുഴ). മക്കള്‍: തങ്കമ്മ, പി.ടി.മാത്യു, തങ്കച്ചന്‍, എല്‍സി, ജെസി, ബീന, ബിന്ദു, ബിജു. മരുമക്കള്‍: വിരോണി മാത്യു, സിമിലി, ബാബു, സണ്ണി, തോമസ്, ടൈറ്റസ്, ഷിജി, പരേതനായ ജോസഫ് സെബാസ്റ്റ്യന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 11-ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി സെമിത്തേരിയില്‍.

ലക്ഷ്മിക്കുട്ടിയമ്മ
പാറമ്പുഴ: ചന്ദ്രവിലാസത്തില്‍ പരേതനായ കരുണാകരപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) അന്തരിച്ചു. മക്കള്‍: പദ്മകുമാരി (ബോര്‍ഡ് മെമ്പര്‍ 1125 കോ-ഓപ്പറേറ്റീവ് ബാങ്ക്, കടക്കരപ്പള്ളി, ചേര്‍ത്തല), സുരേഷ് ബാബു (വിജയപുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, 702 എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്). മരുമക്കള്‍: പരേതനായ ജയകുമാര്‍, ലളിത (വിജയപുരം ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍). ശവസംസ്‌കാരം ചൊവ്വാഴ്ച 10.30-ന് വീട്ടുവളപ്പില്‍.

സി.പി.ബാബു

അരീപ്പറമ്പ്: നടയില്‍ വാപ്പന്റെയും തങ്കമ്മയുടെയും മകന്‍ സി.പി.ബാബു (44) അന്തരിച്ചു. ഭാര്യ: ജയ ചാമക്കാല നിരവന്‍കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: പവന്‍, നയന, നിരഞ്ജന്‍. സഹോദരങ്ങള്‍: സാബു, സിന്ധു. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

ബേക്കര്‍ കുഞ്ഞുമോന്‍
തിരുവഞ്ചൂര്‍: വി.വി.കെ. കുടുംബാംഗമായ കല്ലൂപ്പറമ്പില്‍ കെ.സി.കുഞ്ഞുമോന്റെ ഭാര്യ ബേക്കര്‍ കുഞ്ഞുമോന്‍ (59) അന്തരിച്ചു. വെട്ടിയാര്‍ കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈനി, ഷൈജു, ഷൈബി. മരുമക്കള്‍: സജി വെള്ളൂര്‍, സജിനി പെരിയാര്‍, അനീഷ് ആഞ്ഞിലിത്താനം. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് ഇന്ത്യാ അപ്പസ്‌തോലിക് പെന്തക്കോസ്ത് സഭ തിരുവഞ്ചൂര്‍ മണിയാറ്റുങ്കല്‍ ശ്മശാനത്തില്‍.

എം.കെ.ശശികുമാര്‍

അയ്മനം: അയ്മനം സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ കുഴിത്താര്‍ മാമ്പറമ്പില്‍ എം.കെ.ശശികുമാര്‍ (മോനിച്ചന്‍-56) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: മോനിഷ, മോഹിത്. മരുമകന്‍: അനിമോന്‍ (കാരാപ്പുഴ) കുന്നുംപുറത്ത്. ശവസംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പില്‍.

സ്‌കറിയ
രാമപുരം: മേതിരി കുര്യന്‍കുന്നേല്‍ സ്‌കറിയ(ഉവ്വാന്‍-82) അന്തരിച്ചു. ഭാര്യ: പരേതയായ അന്നക്കുട്ടി രാമപുരം ഊന്നിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തെയ്യാമ്മ, ഏലിയാമ്മ, കുഞ്ഞാഗസ്തി, വത്സമ്മ, ജോയി, ഷൈബി, ഷൈജു. മരുമക്കള്‍: കുഞ്ഞാഗസ്തി, ദേവസ്യ, ഷൈനി, ജെയിംസ്, ഫിലോമിന, പരേതനായ ഷാജി. ശവസംസ്‌കാരം ചൊവ്വാഴ്ച 2.30-ന് നീറന്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.

ആര്‍.കോമളവല്ലിയമ്മ
കോട്ടയം: റിട്ട. സബ് ട്രഷറി ഓഫീസര്‍ (സ്റ്റാമ്പ് ഡിപ്പോ) ആര്‍.കോമളവല്ലിയമ്മ (75) അന്തരിച്ചു. ചാലുകുന്ന് പാളയത്തില്‍ വീട്ടില്‍ പരേതനായ രാമന്റെ മകളാണ്. സഹോദരങ്ങള്‍: ആര്‍.രവീന്ദ്രന്‍ (കോട്ടയം), ആര്‍.ആനന്ദവല്ലിയമ്മ (കോട്ടയം). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍.

മേരി

കൈപ്പുഴ: പൂഴിക്കനടയ്ക്കല്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി (85) അന്തരിച്ചു. ശവസംസ്‌കാരം പിന്നീട്.

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
അടൂര്‍:
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുണ്ടപ്പള്ളി ചാങ്ങേലില്‍ മുരുപ്പേല്‍ രാജേഷ് ഭവനത്തില്‍ രാജപ്പന്റെ മകന്‍ രാജേഷ് (30) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് അയല്‍വാസിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് മിന്നലേറ്റത്. അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: പരേതയായ സബീന. സഹോദരന്‍: രാജീവ്.

രാമന്‍കുട്ടി
അറക്കുളം: കോച്ചാപ്പള്ളില്‍ രാമന്‍കുട്ടി (92) അന്തരിച്ചു. ഭാര്യ: കുമാരമംഗലം വൈക്കത്തുകുന്നേല്‍ നന്ദിനി. മക്കള്‍: ഗോപി, ബാലകൃഷ്ണന്‍, സോമന്‍, രവി, പൊന്നമ്മ, ഉഷ, അശോകന്‍, പ്രതാപന്‍, രമ. മരുമക്കള്‍: ശാന്ത, സാവിത്രി കെ.എസ്., ഓമന, വിലാസിനി, സുധാകരന്‍, സുലോചന, സാബു, പരേതനായ രാജന്‍.

കെ.എസ്.ഐസക്
കൂവപ്പള്ളി: റിട്ട. ഇന്‍കം ടാക്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കുഴിയാംപാറയില്‍ കെ.എസ്.ഐസക് (68) അന്തരിച്ചു. ഭാര്യ: തങ്കമ്മ (കൂവപ്പള്ളി പുറപ്പലക്കാട്ട്). മക്കള്‍: സാം കെ.ജയിംസ് (എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കൃഷി വകുപ്പ് ആലപ്പുഴ), ജിന്‍സി കെ.ഐ. (ഗ്രാമപ്പഞ്ചായത്ത് പൂഞ്ഞാര്‍ തെക്കേക്കര). മരുമക്കള്‍: റുവാന്‍ സാം (മെഡിക്കല്‍ ഓഫീസര്‍ പിറവം), ജോര്‍ജി പോള്‍ (പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്). ശവസംസ്‌കാരം തിങ്കളാഴ്ച 2-ന് കൂവപ്പള്ളി ഹോളി ഇമ്മാനുവല്‍ സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.

മുലപ്പാല്‍ ശിരസില്‍കയറി പിഞ്ചുകുഞ്ഞ് മരിച്ചു
തലയോലപ്പറമ്പ്:
മുലപ്പാല്‍ ശിരസില്‍കയറി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മിടായിക്കുന്ന് മണ്ണാര്‍ക്കണ്ടം റോയിയുടെയും ജ്യോതിഷയുടെയും മകന്‍ പ്രസാദ് (തോമസ്) ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് കുഞ്ഞിന് അമ്മ പാല്‍ നല്‍കിയിരുന്നു. രാവിലെ ഏഴുമണിയോടെ ജ്യോതിഷ ഉണര്‍ന്നപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു. പൊതി ആശുപത്രിയിലും അവിടെനിന്ന് മുട്ടുചിറ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ശവസംസ്‌കാരം നടത്തി.

കെ.ജി.രമണന്‍
മുക്കട: അഞ്ചലശ്ശേരി കെ.ജി.രമണന്‍(69) അന്തരിച്ചു. ദ്രാവിഡവര്‍ഗ ഐക്യമുന്നണി പ്രവര്‍ത്തകനും ഭാരത സംരക്ഷണ ദ്രാവിഡസേന അംഗവുമാണ്. ഭാര്യ: മോനിഷ. മക്കള്‍: രഞ്ചന്‍, രമേശ്, മിനി. മരുമകന്‍: പി.ഒ.ടോംരാജ്. ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മുക്കട രാജ്യസഭാ നഗറില്‍.

സാവിത്രി
മുക്കൂട്ടുതറ: എരുത്വാപ്പുഴ കീരിത്തോട് പുത്തേട്ട് പരേതനായ കരുണാകരന്റെ ഭാര്യ സാവിത്രി (83) അന്തരിച്ചു. മക്കള്‍: രാജു, ഗിരീഷ്. മരുമക്കള്‍: കുമാരി, ജ്യോതി. ശവസംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇളങ്ങുളം:
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇളങ്ങുളം ചെമ്മരപ്പള്ളില്‍ സണ്ണിയുടെയും മോട്ടിയുടെയും(പാലാ കോടതി ജീവനക്കാരി) മകന്‍ അഭിഷേകാണ്(18) മരിച്ചത്. കഴിഞ്ഞ മാസം 14-ന് രാത്രി ഏഴരയ്ക്ക് പാലാ-പൊന്‍കുന്നം റോഡില്‍ പൊന്‍കുന്നം ആര്‍.ടി. ഓഫീസിനു സമീപം നടന്ന അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരിച്ചത്.
ശവസംസ്‌കാരം പിന്നീട്.

ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കുയാത്രക്കാരനായ യുവാവ് മരിച്ചു. ചിങ്ങവനം കനകകുന്ന് ഗായത്രിഭവനില്‍ സെല്‍വത്തിന്റെ മകന്‍ ഭാസ്‌കര്‍(20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.15-ന് എം.സി.റോഡില്‍ ചിങ്ങവനം ഗോമതി കവലയ്ക്കു സമീപമുള്ള പെട്രോള്‍പമ്പിനു മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കറിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.