സ്‌നേഹസന്ദേശം പകര്‍ന്ന് മതമൈത്രീ യാത്ര

Posted on: 23 Dec 2012ചങ്ങനാശ്ശേരി: മതമൈത്രിയുടെ നാടായ ചങ്ങനാശ്ശേരിയില്‍ ക്രിസ്മസ്, ചന്ദനക്കുടം, ചിറപ്പ് എന്നിവയോടനുബന്ധിച്ച് നടത്തിയ മൈത്രീയാത്ര സാഹോദര്യത്തിന്റെ പുത്തന്‍ അനുഭവമായി. ചങ്ങനാശ്ശേരി ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബ്, റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. സാന്താക്ലോസ് സംഘവും വാദ്യമേളങ്ങളും മേളയ്ക്ക് മാറ്റുകൂട്ടി.

അഞ്ചുവിളക്കിനു സമീപം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്മിതാ ജയന്‍ യാത്ര ഉദ്ഘാടനം ചെയ്തു. കണ്ണന്‍ എസ്.പ്രസാദ് അധ്യക്ഷതവഹിച്ചു. മാത്യൂസ് ജോര്‍ജ്, വി.ജെ. ലാലി, ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ഫാ. ആന്റണി ഏത്തക്കാട്ട്, സ്‌കറിയ ജോസ്. എം.ജി.ആര്‍. നായര്‍, അഡ്വ. ടോമി കണയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam