മലബാര്‍ സംഗമത്തിന്റെ ലക്ഷ്യം അടിസ്ഥാനമുണ്ടാക്കല്‍-തുഷാര്‍ വെള്ളാപ്പള്ളി

Posted on: 23 Dec 2012പാലാ: മലബാര്‍ സംഗമത്തിലൂടെ എസ്.എന്‍.ഡി.പി. യോഗം ലക്ഷ്യമിടുന്നത് ആള്‍ക്കൂട്ടം സൃഷ്ടിക്കലല്ലെന്നും അടിസ്ഥാനമുണ്ടാക്കലാണെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന് സ്ഥല സമ്പാദനത്തിനായി മീനച്ചില്‍ യൂണിയന്‍ ആവിഷ്‌കരിച്ച നവീനപദ്ധതികള്‍ക്ക് എസ്.എന്‍.ഡി.പി. യോഗം പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി തുഷാര്‍ പറഞ്ഞു.

മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ.ഗോപി ശാസ്താപുരം ആമുഖപ്രസംഗം നടത്തി. ചര്‍ച്ചകളില്‍ മനോജ് കിടങ്ങൂര്‍, ജയപാല്‍ കടപ്പൂര്, യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം.സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ഡി.രാജപ്പന്‍ ഒഴാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam