സി.പി.എം. ജനങ്ങളെ കബളിപ്പിക്കുന്നു -ഷെയ്ക് പി.ഹാരിസ്

Posted on: 23 Dec 2012ഈരാറ്റുപേട്ട:ചെങ്ങറ സമരം നടന്നപ്പോള്‍ മൗനംപാലിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭൂസമരത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന സെക്രട്ടറിയും ഓയില്‍പാം കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായ ഷെയ്ക് പി. ഹാരിസ് പറഞ്ഞു.

പാര്‍ട്ടി ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷനീര്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, വി.ജെ.മാത്തുക്കുട്ടി, എന്‍.ടി.ലൂക്കാ, ടി.എം.ജോസഫ്, സിമീക്ക് തലപ്പള്ളി, ഇ.രാമചന്ദ്രന്‍, രാജീവ് നെല്ലിക്കുന്നേല്‍, പോള്‍ ജോസഫ്, ടി.ടി.തോമസ്, ജോയി എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam