വാഗമണ്‍ റോഡിലെ പണി: ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും

Posted on: 23 Dec 2012ഈരാറ്റുപേട്ട:വാഗമണ്‍ റോഡിലെ വളവുകളിലെ പാറ പൊട്ടിച്ചുനീക്കുന്നതിന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജനവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പണിക്ക് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുമണി വരെ റോഡിലെ ഗതാഗതം തടയാനാണ് തീരുമാനം. റോഡിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് റോഡ് വീതികൂട്ടുന്നത്. 11 വളവുകളില്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന പാറ പൊട്ടിച്ചുനീക്കുന്ന പണിയാണ് നടക്കുന്നത്.

മീനച്ചില്‍ തഹസില്‍ദാര്‍ അബ്ദുള്‍വഹാബ്, എക്‌സി. എന്‍ജിനിയര്‍ വി.ഡി.തോമസ്, അസി. എക്‌സി.എന്‍ജിനിയര്‍ ജോസ് വര്‍ഗീസ്, എ.ഇ. പി.വി.ജാഫര്‍ഖാന്‍, സി.ഐ. ബാബു സെബാസ്റ്റ്യന്‍, ജോയിന്റ് ആര്‍.ടി.ഒ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam