പി.എം.മാത്യു പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക-മന്ത്രി പി.ജെ.ജോസഫ്

Posted on: 23 Dec 2012പൊന്‍കുന്നം:കേരളാകോണ്‍ഗ്രസ് (എം)സ്ഥാപകനേതാക്കളിലൊരാളായിരുന്ന പി.എം.മാത്യു പന്തിരുവേലില്‍ പൊന്‍കുന്നത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ആളാണെന്നും. അദ്ദേഹത്തിന്റെ മാതൃക പുതിയ തലമുറ പിന്തുടരണമെന്നും മന്ത്രി പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ യൂത്ത്ഫ്രണ്ട് എം.ചിറക്കടവ് മണ്ഡലം കണ്‍വെന്‍ഷനോടനുബന്ധിച്ച് പി.എം.മാത്യുവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. മണ്ഡലം. പ്രസിഡന്റ് ലാജിതോമസ് അദ്ധ്യക്ഷതവഹിച്ചു. ഡോ. എന്‍.ജയരാജ് എം.എല്‍.എ, ഏ.എം.മാത്യു, റ്റോമി ഡൊമനിക്ക്, ഷാജി പാമ്പൂരി, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ഷാജി നല്ലേപ്പറമ്പില്‍, ബേബിച്ചന്‍ പനയ്ക്കല്‍, മാത്തുക്കുട്ടി പൂലാനിമറ്റം, വര്‍ക്കിച്ചന്‍ വടശ്ശേരി, അബ്ദുള്‍ റഹ്മാന്‍, സെലിന്‍ സഞ്ജയ്, ജോണ്‍, വത്സമ്മ സണ്ണി, ജോസ് പാനാപ്പള്ളി, ജോര്‍ജ്കുട്ടി പൂതക്കുഴി, പ്രീത എം.ടി, രാധാ ചെല്ലപ്പന്‍, പി.എം.ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

എരുമേലിയിലെ തീര്‍ഥാടക വിശ്രമകേന്ദ്രം തിരക്കൊഴിഞ്ഞ്

എരുമേലി: എരുമേലിയില്‍ അസൗകര്യങ്ങളില്‍ തീര്‍ഥാടകര്‍ വീര്‍പ്പ്മുട്ടുമ്പോഴും, എരുമേലിക്ക് സമീപം തീര്‍ഥാടക വിശ്രമകേന്ദ്രത്തില്‍ തീര്‍ഥാടകരുടെ തിരക്കില്ല. ഡി. റ്റി. പി. സി യുടെ നിയന്ത്രണത്തില്‍ എല്ലാവിധസൗകര്യങ്ങളും തീര്‍ഥാടക വിശ്രമകേന്ദ്രത്തിലുണ്ടെങ്കിലും , തീര്‍ഥാടന കാലത്ത് പ്രയോജനകരമാവുന്ന രീതിയില്‍ വേണ്ടത്ര പ്രചാരണമില്ലാത്തതാണ്തീര്‍ഥാടകരെ ആകര്‍ഷിക്കാത്തതിന് പിന്നില്‍. എരുമേലിയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം മാറി കൊരട്ടിയിലാണ് വിശ്രമകേന്ദ്രം. നാലേക്കറോളം വരുന്ന സ്ഥലത്ത് വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളാണുള്ളത്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam