പാലാനഗരത്തെ കീഴടക്കി ക്രിസ്മസ് പാപ്പാമാര്‍

Posted on: 23 Dec 2012



പാലാ:ജേസീസ് പാലാ ചാപ്റ്ററിന്റെ ക്രിസ്മസ് സന്ദേശഘോഷയാത്ര പാലായില്‍ നടന്നു. സാന്താക്ലോസ് മീറ്റ് 2012 പരിപാടി വിവിധവര്‍ണ വേഷധാരികളായ പാപ്പകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വൈകീട്ട് 5മണിക്ക് പാലാ സെന്റ് തോമസ് സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പാശ്ചാത്യ രീതിയില്‍ വസ്ത്രധാരണം ചെയ്ത തേരാളി നയിച്ച തങ്കരഥത്തില്‍ സമ്മാനപ്പൊതികളും ആശംസകളുമായെത്തിയ സാന്താക്ലോസ് നഗരവാസികള്‍ക്ക് പുതുമയുള്ള ദൃശ്യാനുഭവമായി.

ളാലം പാലം ജങ്ഷനില്‍ സമാപിച്ച ക്രിസ്മസ് സന്ദേശഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനം പാലാ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ഉദ്ഘാടനം ചെയ്തു. ജേസീസ് പാലാ ചാപ്റ്റര്‍ പ്രസിഡന്റ് ടോബിന്‍ കെ.അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ജേസീസ് ഭാരവാഹികളായ ബൈജു കൊല്ലംപറമ്പില്‍, ടോണി തോട്ടം, ജോ പ്രസാദ് കുളിരാനി, അനില്‍ നടുവത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam