വിദേശത്തേപ്പോലെ മെഡികെയര്‍ പദ്ധതി കേരളത്തിലും വേണം -മന്ത്രി മാണി

Posted on: 23 Dec 201226-ാംമൈല്‍ (കാഞ്ഞിരപ്പള്ളി): വിദേശരാജ്യങ്ങളിലേതുപോലെ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുന്ന തരത്തില്‍ മെഡികെയര്‍ പദ്ധതികള്‍ കേരളത്തിലും വേണമെന്ന് മന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയില്‍ പുതുതായി പണിത സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ദിരത്തിന്റെ ആശിര്‍വാദം ഫാ. ജോസുകുട്ടി പടിഞ്ഞാറെപീടികയില്‍ നിര്‍വഹിച്ചു. റേഡിയോളജിയുടെയും ഒ.പി. ബ്ലോക്കിന്റെയും ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജും ന്യൂറോകെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ആന്‍േറാ ആന്റണി എം.പി.യും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം കാത്തലിക് ഹോസ്​പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഫാ. ജൂലിയാസ് അറയ്ക്കലും നിര്‍വഹിച്ചു.

പാറക്കോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍.അപ്പുക്കുട്ടന്‍, മേരി ക്വീന്‍സ് ആസ്​പത്രി ചെയര്‍മാന്‍ ഫാ.ജോസ് ഐക്കരപ്പറമ്പില്‍ സി.എം.ഐ., പഞ്ചായത്തംഗം അഡ്വ. എന്‍.ജെ.കുര്യാക്കോസ്, പൊടിമറ്റം പള്ളി വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍ എന്നിവര്‍ സംസാരിച്ചു.

മേരി ക്വീന്‍സ് ഹോസ്​പിറ്റല്‍ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കല്‍ സ്വാഗതവും ആസ്​പത്രി പി.ആര്‍.ഒ. ഗിരീഷ് ജോസ് നന്ദിയും പറഞ്ഞു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam