വിപണനവും സംഭരണവും മെച്ചപ്പെടുത്തണം -മന്ത്രി കെ.വി.തോമസ്

Posted on: 23 Dec 2012കാഞ്ഞിരപ്പള്ളി: കാര്‍ഷികോല്പന്നങ്ങളുടെ വിപണവും സംഭരണവും കാര്യക്ഷമമാക്കിയാല്‍ കര്‍ഷകന് മെച്ചമായ വരുമാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഫാ. വടക്കേമുറി സ്മാരക കര്‍ഷകരത്‌ന അവാര്‍ഡുദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയില്‍ കാര്‍ഷികോല്പന്നങ്ങള്‍ക്ക് വിലയുണ്ടെങ്കിലും കര്‍ഷകന് ലഭിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.

മന്ത്രി പി.ജെ.ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുത്ത കുമളി അട്ടപ്പള്ളം മുട്ടത്തുകുന്നേല്‍ ബെന്നി ജോസഫിന് കര്‍ഷകരത്‌ന അവാര്‍ഡ് സമ്മാനിച്ചു.

മികച്ച വനിതാകര്‍ഷകരായി പറത്താനം വടക്കേ തകടിയേല്‍ സമിലി ജോര്‍ജ്, നടുപ്പറമ്പില്‍ ലിസമ്മ സെബാസ്റ്റ്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. മികച്ച കൃഷിത്തോട്ടമുള്ള സ്‌കൂളായി കാഞ്ഞിരപ്പള്ളി പേട്ട ഗവ. സ്‌കൂളിനെ തിരഞ്ഞെടുത്തു. മികച്ച കര്‍ഷകരെ പി.സി.തോമസ് ആദരിച്ചു.

ആന്‍േറാ ആന്റണി എം.പി., ജോയി എബ്രഹാം എം.പി., ഡോ. എന്‍.ജയരാജ് എം.എല്‍.എ., ഡോ. ആന്റണി നിരപ്പേല്‍, ബേബി വട്ടയ്ക്കാട്ട്, ഫാ. തോമസ് പീലിയാനിക്കല്‍, നൗഷാദ് മൗലവി അല്‍ കൗസരി, ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ സംസാരിച്ചു. ഫാ. സെബാസ്റ്റ്യന്‍ കിളിരുപ്പറമ്പില്‍ സ്വാഗതവും ഫാ. ജോസഫ് ചെരുവില്‍ കൃതജ്ഞതയും പറഞ്ഞു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam