തേക്കുമരങ്ങള്‍ മുറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

Posted on: 23 Dec 2012കോട്ടയം:പരിസ്ഥിതിയെ ഹാനികരമായി ബാധിക്കുന്ന വിധത്തില്‍ കോട്ടയം ലൈബ്രറിയിലെ തേക്കുമരങ്ങള്‍ മുറിച്ചുനീക്കുന്നതില്‍ നഗരവികസസമിതി യോഗം പ്രതിഷേധിച്ചു. പൊതുസ്വത്തായ പബ്ലിക് ലൈബ്രറിയിലെ തേക്കുമരങ്ങള്‍ വെട്ടിനശിപ്പിക്കാനുള്ള നീക്കം ഏതുവിധേനയും ചെറുക്കുമെന്ന് നഗരവികസനസമിതി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ അഡ്വ. അനില്‍ ഐക്കര അധ്യക്ഷത വഹിച്ചു. തോമസ് മാത്യു, കെ.വി.സുരേന്ദ്രന്‍, കെ.എസ്.പത്മകുമാര്‍, ബിനു കുര്യന്‍, ജി.മോഹന്‍ദാസ്, ഹരീഷ് ചിത്തിര, വള്ളംകുളം ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയിലെ മരങ്ങള്‍ മുറിച്ചുനീക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി കോട്ടയം ഘടകവും പ്രതിഷേധിച്ചു

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam