പാണ്ഡവം ധര്‍മ്മശാസ്താക്ഷേത്രം ഉത്സവക്കൊടിയേറ്റ് 27ന്

Posted on: 23 Dec 2012കോട്ടയം:പാണ്ഡവം ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് 27ന് കൊടിയേറും. ജനവരി 3നാണ് ആറാട്ട്. പള്ളിവേട്ടദിവസമായ ജനവരി 2ന് തിരുനക്കര മഹാദേവക്ഷേത്രസങ്കേതത്തില്‍നിന്ന് തങ്ക അങ്കി രഥഘോഷയാത്ര. ജനവരി ഒന്നിന് ഉത്സവബലിയുണ്ട്.

27ന് വൈകീട്ട് 6ന് തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് ഉപദേശകസമിതി പ്രസിഡന്റ് എം.കെ.അശോകന്റെ അധ്യക്ഷതയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എം.എല്‍.എ. നിര്‍വഹിക്കും. ശ്രീരാഗം ഓര്‍ക്കസ്ട്ര, ആഞ്ജനേയ ഭജന്‍സ്, എറണാകുളം ഓംകാര്‍ ഭജനമണ്ഡലി എന്നിവയുടെ ഭക്തിഗാനസുധ, തിരുവാതിരകളി, കുചേലവൃത്തം കഥകളി, മണ്ണത്തൂര്‍ അമ്പാടി ഗ്രാമകൂട്ടത്തിന്റെ നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം, കലാമണ്ഡലം ബാലചന്ദ്രന്റെ ശീതങ്കല്‍ തുള്ളല്‍, ശരണ്യ രാജേന്ദ്രന്റെ ഓട്ടന്‍തുള്ളല്‍, മയിലാട്ടം, പള്ളിനായാട്ട്, ആറാട്ടുസദ്യ, പാറപ്പാടം സജീവിന്റെ നാദസ്വരം, ഒളശ്ശ സനല്‍കുമാറിന്റെ പഞ്ചവാദ്യം, ജയകേരള നൃത്തകലാലയത്തിന്റെ ബാലെ, ആറാട്ട് എതിരേല്പ്, കൂട്ടി എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയാണ് വിവിധ ദിവസങ്ങളിലെ പ്രധാന പരിപാടികള്‍.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam