സ്വകാര്യ ബസുകളുടെ അമിത വേഗം ജീവനെടുക്കുന്നു

Posted on: 23 Dec 2012കോട്ടയം: പാഞ്ഞു വരുന്ന സ്വകാര്യ ബസുകളെ പേടിച്ചൊഴിഞ്ഞു വേണം നഗരത്തിലൂടെ യാത്ര ചെയ്യാന്‍. ഹോണ്‍ മുഴക്കി, ആളെ പേടിപ്പിച്ചു പറക്കുന്ന ബസുകള്‍ക്കു മുന്നില്‍പ്പെട്ടാല്‍ ശകാരം ഉറപ്പ്. ശരവേഗത്തില്‍ പാഞ്ഞെത്തുന്ന ബസുകള്‍ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിനുളളിലേയ്ക്കു പ്രവേശിക്കുന്നത് അപകടകരമായ രീതിയിലാണ്.

കവാടത്തിന്റെ വീതി കൂടുതലാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച 78 വയസുളള വയോധികയെ ബസ് ഇടിച്ചു വീഴ്ത്തിയതിനു കാരണമായി പറയുന്നത് വീതി കൂടുതലാണ്. വിശാലമായ കവാടത്തിലേയ്ക്ക് ഒന്നിനു പിറകെ ഒന്നായി വേഗത്തിലാണ് ബസുകള്‍ കടക്കുന്നത്. ഡിവൈഡര്‍ സ്ഥാപിക്കുക, ഹമ്പ് നിര്‍മ്മിക്കുക എന്നീ വഴികളാണ് ജോയിന്റ് ആര്‍.ടി.ഒ. പ്രകാശ് ബാബു പറഞ്ഞത്.

ബസുകള്‍ പുറത്തേയ്ക്കിറങ്ങുന്നിടത്ത് പോലീസ് ഔട്ട്‌പോസ്റ്റ് ഉണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. യാത്രക്കാര്‍ക്ക് കയറാനുളള സാവകാശം മാത്രമാണ് സ്റ്റാന്‍ഡില്‍ അനുവാദമുളളത്. എന്നാല്‍ അഞ്ചു മുതല്‍ പത്തു മിനൂട്ട് വരെ ബസുകള്‍ സ്റ്റാന്‍ഡിനുളളില്‍ നിര്‍ത്തിയിടാറുണ്ട്. ആളെ കയറ്റാന്‍ ബസുകള്‍ നിര്‍ത്തിയിടുന്നതു ഗതാഗത കുരുക്കിന് കാരണമാകുന്നു. നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് തിരുനക്കര.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam