എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012കോട്ടയം: നാഷണല്‍ സര്‍വീസ് സ്‌കീം മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസ് യൂണിറ്റിന്റെ ( നമ്പര്‍: 61 ) സപ്തദിന ക്യാമ്പ് ' നവദര്‍ശനം-2012 ' -ന് താഴത്തങ്ങാടി മുഹമ്മദന്‍സ് യു.പി. സ്‌കൂളില്‍ തുടക്കമായി. മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് എം. കെ. പ്രഭാകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എലിസബത്ത് ജോമോന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷെല്ലിമോന്‍ ജോസഫ് അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ ആമുഖപ്രസംഗം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് ടി. യു. സുരേന്ദ്രന്‍, എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് എസ്. മുരളി, എസ്.എന്‍.ഡി.പി. ശാഖാ യോഗം സെക്രട്ടറി വേണുരാജ്, എന്‍.എസ്.എസ്.വളണ്ടിയര്‍ സെക്രട്ടറി നിയാസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. സി. ആര്‍. ഹരിലക്ഷ്മീന്ദ്രകുമാര്‍ സ്വാഗതവും സ്വാതി എസ്. ശിവന്‍ നന്ദിയും പറഞ്ഞു. പക്ഷികളുടെ ലോകം എന്ന വിഷയത്തില്‍ കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി. ശ്രീകുമാര്‍ ക്ലാസെടുത്തു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam