കുമ്മനം ഗവ. യു.പി. സ്‌കൂളില്‍ വിളവെടുപ്പ് നടത്തി

Posted on: 23 Dec 2012കുമ്മനം: ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ സ്‌കൂളിന്റെ മുറ്റത്ത് നെല്ല്, വാഴ എന്നിവ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് എ.ഇ.ഒ. ഗീതാമണി നെല്ല് കൊയ്ത് ഉദ്ഘാടനം ചെയ്തു. അയ്മനം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ സുമാ പ്രകാശ് അധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ടി.കെ. റെജിമോന്‍ നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം എം.എസ്. അരുണ്‍, ഹെഡ്മാസ്റ്റര്‍ പി.കെ. മോഹനന്‍, ശ്രീലത (സി.ആര്‍.സി. അയ്മനം), മധു മധുനിവാസ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam