അനുമോദന സമ്മേളനം

Posted on: 23 Dec 2012വൈക്കം: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യനും യു.പി.ജനറല്‍ വിഭാഗത്തില്‍ റണ്ണറപ്പുമായ അയ്യര്‍കുളങ്ങര യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരേയും പി.റ്റി.എ. അനുമോദിച്ചു. സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ വുഡ് കാര്‍വിങ് ഇനത്തില്‍ സി. ഗ്രേഡ് നേടിയ സനുജിത്ത് സണ്ണിക്കും അനുമോദനം നല്‍കി. ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജോയി ചെത്തിയില്‍ യോഗം ഉദ്ഘാടനം ചെയ്തു.

വൈക്കം എ.ഇ.ഒ. പി.കെ. ശശി സമ്മാന വിതരണം നടത്തി. പി.റ്റി.എ. പ്രസിഡന്റ് റ്റി.ജി .പ്രേംനാഥ് അധ്യക്ഷനായി. പ്രഥമാധ്യാപിക ഇ.വി. ഓമന, ഫാ. ബൈജു വടക്കുംചേരി, ആര്‍. പ്രസന്നന്‍, ലൂസി സണ്ണി, എ.സി. മണിയമ്മ, റ്റി.വി. സജീവന്‍, എം.എസ്. അജയകുമാര്‍, എം.കെ. രേണുക, കെ. രമ എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam