കര്‍ഷക തൊഴിലാളി ക്ഷേമനിധി രജിസ്‌ട്രേഷന്‍ ക്യാമ്പ്

Posted on: 23 Dec 2012വൈക്കം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് കുടിശ്ശിക വരുത്തിയവര്‍ക്കും പുതുതായി ക്ഷേമനിധിയില്‍ അംഗമാക്കാനുമായി രജിസ്‌ട്രേഷന്‍ ക്യാമ്പ് ചെമ്പ് പഞ്ചായത്തില്‍ 28 ന് നടത്തുന്നു. പത്തു മുതല്‍ നാലുമണിവരെ ചെമ്പ് പഞ്ചായത്തിലെ 3056-ാം നമ്പര്‍ വൈക്കം സി.വി.സി.എസിലാണ് ക്യാമ്പ്.

വയസ്സു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കയര്‍തൊഴിലാളിയാണെന്ന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് സെക്രട്ടറിയുടെയോ സാക്ഷ്യപത്രം, രണ്ട് ഫോട്ടോകള്‍, ക്ഷേമനിധി വിഹിതം, ഉത്പാദനോപകരണ വിഹിതം എന്നിവയുമായി എത്തണം. 18 മുതല്‍ 54 വരെ പ്രായത്തിലുള്ളവര്‍ക്ക് അംഗമാകാം.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam