തൊഴിലുറപ്പ് ധര്‍ണ നടത്തി

Posted on: 23 Dec 2012വെള്ളൂര്‍:എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.റ്റി.യു.സി) വെള്ളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍.സുശീലന്‍ ഉദ്ഘാടനം ചെയ്തു. വേതനവും തൊഴില്‍ദിനങ്ങളും വര്‍ധിപ്പിക്കുക, ജോലി സമയം 10 മുതല്‍ 4 വരെയാക്കുക വേതനക്കുടിശ്ശിക ഉടന്‍ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ.ഡി.വിശ്വനാഥന്‍, ലീനമ്മ ഉദയകുമാര്‍, കെ.വി.പ്രസന്നന്‍, കെ.സി.സജി, റ്റി.സി.അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam