വനിതാ പഞ്ചായത്ത് അംഗങ്ങള്‍ ധര്‍ണ നടത്തി

Posted on: 23 Dec 2012



കടുത്തുരുത്തി:ഡല്‍ഹിയില്‍ ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വനിതാ പഞ്ചായത്തംഗങ്ങള്‍ ബി.എസ്.എന്‍.എല്‍. ഓഫീസ്​പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

ഗ്രാമപ്പഞ്ചായത്തിലെ ഭരണപ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് വായ് കറുത്ത തുണികൊണ്ട് മൂടി വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനമായെത്തിയത്. ബി.എസ്.എന്‍.എല്‍. പടിക്കല്‍ നടന്ന ധര്‍ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷൈമ ബാബു, ശ്രീദേവി സുബ്രരായര്‍, ഓമനവാവ, ഇന്ദു അനില്‍കുമാര്‍, ഭാവന ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam