ശിവഗിരി പദയാത്രയ്ക്ക് സ്വീകരണം ഇന്ന്

Posted on: 23 Dec 2012വൈക്കം: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കുന്നത്ത്‌നാട് എസ്.എന്‍.ഡി.പി.യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് 23ന് വൈകീട്ട് വൈക്കം എസ്.എന്‍.ഡി.പി.യൂണിയന്‍ സ്വീകരണം നല്‍കും.

വൈകീട്ട് 4ന് പൂത്തോട്ടയില്‍ എത്തിച്ചേരുമ്പോള്‍ യൂണിയന്‍ നേതാക്കളും വിവിധ ശാഖായോഗം പ്രതിനിധികളും പോഷകസംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ച് വൈക്കത്തേക്ക് ആനയിക്കും. കാട്ടിക്കുന്ന്, ചെമ്പ്, ഉദയനാപുരം, വൈക്കം ടൗണ്‍ എന്നിവിടങ്ങളില്‍ പദയാത്രയ്ക്ക് സ്വീകരണം നല്‍കുമെന്ന് യൂണിയന്‍ പ്രസിഡന്റ് പി.വി.ബിനേഷും സെക്രട്ടറി എം.പി.സെന്നും അറിയിച്ചു.

പദയാത്രാസംഘം വൈക്കം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വിശ്രമിച്ചശേഷം 24ന് രാവിലെ 5ന് ശിവഗിരിക്ക് പുറപ്പെടും. പദയാത്രയ്ക്ക് തോട്ടകം, ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം, തലയാഴം, ഇടയാഴം, വെച്ചൂര്‍, അംബികാമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

വൈക്കം: പദയാത്രയ്ക്ക് 23ന് വൈകീട്ട് 252-ാം നമ്പര്‍ കൊടൂപ്പാടം എസ്.എന്‍.ഡി.പി.ശാഖയുടെ നേതൃത്വത്തില്‍ ടോളില്‍ സ്വീകരണം നല്‍കാന്‍ ശാഖാ പ്രസിഡന്റ് ടി.വി.മിത്രലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

യോഗം യൂണിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി രാമകൃഷ്ണന്‍, ബിനേഷ്, വിജേഷ്, അശോകന്‍, തങ്കപ്പന്‍, ദിലീപ്, മുരളീധരന്‍, പ്രിയ പുഷ്‌കരന്‍, പ്രസന്ന കൃഷ്ണന്‍കുട്ടി, ഉഷബേബി, ഓമനശേഖരന്‍, ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam