പുണ്ഡരീകപുരം ക്ഷേത്രത്തെ തീര്‍ത്ഥാടനകേന്ദ്രമാക്കും- മന്ത്രി

Posted on: 23 Dec 2012

മിഠായിക്കുന്നം: പുണ്ഡരീകപുരം മഹാവിഷ്ണുക്ഷേത്രത്തിലെ രണ്ടായിരത്തിലധികം പഴക്കമുള്ള ചുവര്‍ ചിത്രങ്ങളും പ്രസക്തിയും പ്രാധാന്യവും കണക്കിലെടുത്ത് ക്ഷേത്രത്തെ ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി സംസ്ഥാന തീര്‍ത്ഥാടനകേന്ദ്ര പട്ടികയില്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ജനവരി 20ന് പുണ്ഡരീകപുരം ക്ഷേത്രത്തോടു ചേര്‍ന്നുള്ള പാടത്തുകാവ് ദേവീക്ഷേത്രത്തില്‍ നടത്തുന്ന പൊങ്കാലയുടെ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ കൂപ്പണ്‍ അനു രതീഷിന് നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു.

മന്ത്രിയെ ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ വി.എന്‍.വാസുദേവന്‍ നമ്പൂതിരി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് വി.എന്‍.പരമേശ്വരന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.അജിത്ത് എം.എല്‍.എ., എം.പി.വിന്‍സന്റ് എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് സെലീനാമ്മ ജോര്‍ജ്, തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി, ബലിവാന്‍കോവില്‍ നാരായണന്‍ നമ്പൂതിരി, ഉപദേശകസമിതി സെക്രട്ടറി കെ.ഡി.ദേവരാജന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍, കെ.പി.സി.സി. അംഗം എന്‍.എം.താഹ, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.പ്രസാദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി.ജെയിംസ്, പഞ്ചായത്ത് മെമ്പര്‍മാരായ വിജയമ്മ ബാബു, റുക്കിയ കുഞ്ഞുമോന്‍, പത്മകുമാരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സന്തോഷ് ശര്‍മ്മ, കെ.വി.കരുണാകരന്‍, എം.ആര്‍.ഷാജി, എം.ജെ.ജോര്‍ജ്, ദേവസേന അന്തര്‍ജനം, വി.എന്‍.ശശി, എന്‍.എ.നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam