ലഹരിവിരുദ്ധ പ്രചാരണം എഴുമാന്തുരുത്ത് ഗവ. യു.പി. മാതൃകയായി

Posted on: 23 Dec 2012

എഴുമാന്തുരുത്ത്: മാതൃഭൂമി സീഡും സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബും ചേര്‍ന്ന് എഴുമാന്തുരുത്ത് ഗവ. യു.പി.സ്‌കൂളില്‍ ലഹരിവിരുദ്ധ പ്രചാരണം നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ എഴുമാന്തുരുത്ത് ഗ്രാമത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ലഹരിവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തു, ബോധവത്കരണവും നടത്തി. സ്‌കൂളില്‍ നടന്ന ബോധവത്കരണ സെമിനാറില്‍ തലയോലപ്പറമ്പ് ലഹരിവിരുദ്ധകേന്ദ്രം ഡയറക്ടര്‍ ഇന്‍ചാര്‍ജ് മോബിന്‍ കെ.വടക്കന്‍ ക്ലാസ്സെടുത്തു. സെമിനാറിനോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം എന്നിവ നടന്നു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam