കടപ്ലാമറ്റത്ത് വി.എസ്. പക്ഷത്തിന് പുതിയ രാഷ്ട്രീയവേദി

Posted on: 23 Dec 2012കടപ്ലാമറ്റം (കുറവിലങ്ങാട്):കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് സി.പി.എമ്മിലെ വിഭാഗീയത മറനീക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുവന്നവരും പുറത്താക്കപ്പെട്ടവരും ഉള്‍പ്പെടെ വി.എസ്. അനുകൂലികളായ 65 പേര്‍ ഞായറാഴ്ച കണ്‍വെന്‍ഷന്‍ നടത്തും. ഇതും ഷൊറണൂര്‍ ഒഞ്ചിയം മാതൃകയിലുള്ള നീക്കമാണ് ജനാധിപത്യ സോഷ്യലിസ്റ്റ് വേദി രൂപവത്കരണയോഗം എന്നാണ് നോട്ടീസില്‍ പറയുന്നത്. ഞായറാഴ്ച 1.30 മുതല്‍ കടപ്ലാമറ്റം സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണിത്.

നേതൃത്വത്തിന്റെ അഴിമതി, വിഭാഗീയത, ക്രിമിനലുകളെ വളര്‍ത്തുന്ന തെറ്റായ നയം തുടങ്ങിയവയ്‌ക്കെതിരെയാണ് വേദിക്ക് രൂപം നല്‍കുന്നത്. കമ്മ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടതുചേരിയില്‍ തന്നെ തുടരുമെന്നും നോട്ടീസിലുണ്ട്.

1995 മുതല്‍ ഇവിടെ ആരംഭിച്ച ശക്തമായ വിഭാഗീയതയാണ് ഈ നിലയില്‍ എത്തുന്നത്. പഞ്ചായത്തിലെ 13 വാര്‍ഡ്തലത്തിലും കണ്‍വെന്‍ഷന്‍ ചേര്‍ന്ന് 5 പേരെ വീതം കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്തിരുന്നു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam