മകരവിളക്ക്കാലത്തേക്ക് 10ലക്ഷംടിന്‍ അരവണയുടെ കരുതല്‍ശേഖരം

Posted on: 23 Dec 2012ശബരിമല:മകരവിളക്ക് നാളുകളിലേക്ക് 10 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമുണ്ടാകുമെന്ന് ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലപൂജവരെയുള്ള നാലുദിവസത്തേക്ക് 3 ലക്ഷം ടിന്‍ സ്റ്റോക്ക് ഉണ്ട്.

സ്വാമി അയ്യപ്പന്‍ റോഡില്‍ രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ കൂടുതലായി സ്ഥാപിക്കും. തിരക്ക് വര്‍ധിച്ചാല്‍ ശരംകുത്തിവരെയുള്ള ക്യു കോംപ്ലക്‌സ്‌കൂടി ഉപയോഗിക്കും. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടായാല്‍ വെള്ളവും ബിസ്‌കറ്റും നല്‍കും. നിലയ്ക്കലില്‍ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി കൂടുതല്‍ വെള്ളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.

ദേവസ്വംബോര്‍ഡ്പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, മെമ്പര്‍ സുഭാഷ് വാസു, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam