അമ്മായിയമ്മയെ പീഡിപ്പിച്ചെന്ന് കേസ്; പ്രതി പിടിയില്‍

Posted on: 23 Dec 2012മൂന്നാര്‍: 75 വയസ്സുള്ള അമ്മായിയമ്മയെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതി പോലീസ് പിടിയില്‍. മറയൂര്‍ മൈക്കിള്‍ ഗിരി കണ്ടന്‍വീട്ടില്‍ കാളിമുത്തു (42) വാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച്‌പോലീസ് പറയുന്നത് ഇങ്ങനെ:

മറയൂര്‍ മൈക്കിള്‍ഗിരിയിലെ പ്രതിയുടെ വീട്ടില്‍ മൂന്ന് മാസം മുമ്പാണ് ഭാര്യയുടെ അമ്മ എത്തിയത്. അന്നുമുതല്‍ പ്രതി ഇവരെ പല തവണ പീഡിപ്പിച്ചുവെന്നാണ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവത്തെക്കുറിച്ച് ഇയാളുടെ ഭാര്യയും, ഭാര്യയുടെ അമ്മയും, മകളും പോലീസിന് മൊഴി നല്‍കി. കൊലപാതകക്കുറ്റത്തിന് ഏഴ്‌വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ വര്‍ഷമാണ് കാളിമുത്തു പുറത്തിറങ്ങിയത്.

മൂന്നാര്‍ സി.ഐ. പി.ഡി. മോഹനന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam