തിരമാലകളില്‍നിന്ന് വൈദ്യുതി ഉത്‌പാദിപ്പിച്ച് ഊര്‍ജപ്രതിസന്ധി പരിഹരിക്കാം- കേരള കോണ്‍ഗ്രസ്

Posted on: 23 Dec 2012കോട്ടയം : കിലോമീറ്ററുകളോളം കടല്‍ത്തീരമുള്ള കേരളത്തില്‍ തിരമാലകളില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ.സ്റ്റീഫന്‍ ചാഴിക്കാടന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 100 കോടിരൂപ മുതല്‍മുടക്കില്‍ ജനറേറ്ററുകള്‍ തീരത്ത് സ്ഥാപിക്കുകവഴി ആവശ്യമുള്ളതിന്റെ 10ഇരട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

കൂടംകുളം പദ്ധതിക്കായി ഹെക്ടര്‍കണക്കിന് കൃഷിഭൂമി കോടികള്‍ മുടക്കി ഏറ്റെടുക്കുമ്പോഴും അത് ഒഴിവാക്കാവുന്നതാണെന്ന് അധികൃതര്‍ മനസിലാക്കുന്നില്ല. വൈദ്യുതലൈന്‍പോലും വലിക്കാതെ കുറഞ്ഞമുടക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മാര്‍ഗമാണ് തിരമാലകളില്‍നിന്നുള്ള വൈദ്യുതി. ഇതിനായി പണം മുടക്കാന്‍ മുഖ്യമന്ത്രിയും വൈദ്യുത ബോര്‍ഡും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ചെറിയാന്‍ പി.ലോബും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

cms......ang..8.30

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam